ബംഗളൂരു: ബംഗളൂരു ചിത്രദുര്‍ഗയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നഴ്‌സിങ് വിദ്യാര്‍ത്ഥികളായ കാല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. ചിത്രദുര്‍ഗ എസ്.ജെ.എം നഴ്‌സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ബെംഗളൂരു: 76കാരിയിൽ നിന്ന് തന്ത്രപരമായി ഒപ്പ് കൈക്കലാക്കി അരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേർ അറസ്റ്റിൽ. ബെംഗളൂരുവിലെ ഇൻഡസ്ലൻഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ അടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. ബെംഗളൂരുവിലെ ഗിരിനഗർ ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജറായ 31കാരി മേഘ്ന പി വി, കാമുകൻ ശിവപ്രസാദ്,
ബംഗളൂരു: 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകൾ പിടിയിൽ.ദില്ലിയിൽ നിന്ന് ബംഗളുരുവിൽ വന്നിറങ്ങിയ രണ്ട് സ്ത്രീകളിൽ നിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്.കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്.പിടിയിലായ രണ്ട് സ്ത്രീകളും ദക്ഷിണാഫ്രിക്ക സ്വദേശികളാണ്. ഓപ്പറേഷന് നേതൃത്വം നൽകിയത് മംഗളുരു പോലീസാണ്.ബംബ ഫന്റ, അബിഗേയ്ൽ
വാഹനങ്ങൾ കഴുകൽ, നീന്തൽക്കുളങ്ങൾ, പൂന്തോട്ടപരിപാലനം തുടങ്ങിയവയ്ക്ക് കുടിവെള്ളം ഉപയോഗിച്ചാൽ പിഴയൊടുക്കേണ്ടി വരും. ബെംഗളൂരു: ചൂട് കടുക്കുന്നതിനിടെ കുടിവെള്ള ദൌർലഭ്യം ഉണ്ടാവാതിരിക്കാൻ ബെംഗളൂരുവിൽ കടുത്ത നടപടികൾ. കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ 5000 രൂപ പിഴ ചുമത്തും എന്നാണ് ബെംഗളൂരു വാട്ടർ സപ്ലൈ ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചത്. വേനൽ ആസന്നമായതിനാലാണ്
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്ഥാ വര, ജംഗമ വസ്‌ത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി ബെംഗളൂരുവിലുള്ള പ്രത്യേക കോടതി. കോടതി ഉത്തരവ് പ്രകാരം പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ, ഭൂമിയുടെ പട്ടയങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കൾ എന്നിവയാണ് തമിഴ്‌നാട് സർക്കാരിന് തിരികെ നൽകി യത്. ഭൂമിയുടെ പട്ടയത്തിന്
മാനന്തവാടി: മൈസൂരുവിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന നൃത്ത അധ്യാപിക മരിച്ചു. മാനന്തവാടി സ്വദേശിയായ അലീഷ ആണ് മരിച്ചത്. ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി
ബംഗളൂരു: ആഗോള പ്രശസ്തനായ ഹൃദയരോഗ വിഗദ്ധൻ ഡോ.കെ.എം ചെറിയാൻ അന്തരിച്ചു. 82 വയസായിരുന്നു. ഇന്നലെ രാത്രി 11.50ന് മണിപ്പാൽ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. സുഹൃ ത്തിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവ പ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്തെ ആദ്യത്തെ കൊറോണറി ആർട്ട് ബൈപ്പാസ് ശസ്ത്രക്രിയക്ക്
ബംഗളുരു: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും കേരള സര്‍ക്കാരില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുസംബന്ധിച്ച വിശദമായ കത്ത് സിദ്ധരാമയ്യ പിണറായി വിജയന് നല്കി. വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് പുനരധിവാസ പദ്ധതിയുടെ ഭാഗമായി
ബംഗളൂരു: വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി തറയില്‍ ടിഎം നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (23) ആണ് മരിച്ചത്. രാജകുണ്ഡെയിലെ അപ്പാര്‍ട്ട്മെന്റിലാണ് ഷാമിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തിക്കര എംഎസ് രാമയ്യ കോളജിലെ മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായി രുന്നു. ഒപ്പം
ബംഗളൂരു: ബെല്‍ഗാം കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിലേക്ക് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സംസ്ഥാന മന്ത്രി എച്ച്.കെ പാട്ടീല്‍ ബുധനാഴ്ച വ്യക്തമാക്കി. ഡിസംബറില്‍ ബെല്‍ഗാമിലെ സുവര്‍ണ സൗധയില്‍ (നിയമസഭ മന്ദിരം) നടക്കുന്ന സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ മഹാത്മാഗാന്ധിയെ