കുവൈത്ത് സിറ്റി: കുവൈത്തിവത്കരണ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയ അസംബ്ലിയിലെ പ്രവാസി ഉപദേഷ്ടാക്കളുടെ എല്ലാവരുടെയും കരാർ പുതുക്കേണ്ടെന്ന് തീരുമാനം. ദേശീയ അസംബ്ലി യോഗത്തിന്റേതാണ് തീരുമാനം. ഒപ്പം പാർലമെന്റിന്റെ ഓഫീസ് അനൗപചാരിക സമ്മേളനങ്ങളിലോ നോൺ പാർലമെന്ററി പരിപാടികളിലോ പങ്കെടുക്കുന്നതിനോ വ്യക്തിപരമായ ക്ഷണങ്ങ ളോടുള്ള പ്രതികരണമായോ ജനപ്രതിനിധികൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന പ്രാബല്യത്തിലായി. നിത്യോപയോഗ സാധനങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് പുതിയ നിബന്ധന ബാധകമാകുക. നേരത്തെ തന്നെ ഇത് സംബന്ധിച്ച നിർദ്ദേശം ജനറല്‍ ട്രാഫിക് വിഭാഗം നല്‍കിയിരുന്നു. ഡെലിവറി ഡ്രൈവർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ്, കമ്പനിയുടെ സീല്‍, ഡെലിവറി സ്ഥാപനത്തില്‍ വിസയുളള
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യത്യസ്ഥ സ്ഥലങ്ങളിലായി രണ്ട് ഇന്ത്യക്കാരെ തൂങ്ങിമരിച്ച നില യില്‍ കണ്ടെത്തി. ഒരാള്‍ സഅദ് അല്‍ അബ്ദുല്ലയിലും മറ്റൊരാള്‍ ജലീബ് അല്‍ ശുയൂഖിലുമാണ് ജീവനൊടുക്കിയത്. 12 മണിക്കൂറിനിടെയാണ് രണ്ട് ആത്മഹത്യകള്‍. സഅദ് അല്‍ അബ്ദുല്ലയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവ് സ്പോണ്‍സറുടെ വസതി യിലെ ഔട്ട്ഹൗസിലാണ്
കുവൈത്തിലേക്ക് മൂന്നാമത് ബാച്ച് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ ഇൗ മാസം തന്നെ എത്തും. പ്രാദേശിക ഏജൻറ് വഴിയാണ് എത്തിക്കുന്നത്. ലാബ് പരിശോധനയും വിശകലനങ്ങളും പൂർത്തിയായിട്ടുണ്ട്. വാക്സിൻ എത്തിയാലുടൻ രണ്ടാം ഡോസ് സ്വീകരിക്കാൻ അധികൃതർ ആളുകൾക്ക് സന്ദേശം അയച്ചുതുടങ്ങും. രണ്ടു മാസങ്ങൾക്കിടയിലെ ഇടവേള നാലു മാസത്തിൽ കൂടില്ല. കാനഡ, തുർക്കി,
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. എന്നാൽ ഇന്ത്യക്കാർക്ക് കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് തുടരും. ഇന്ത്യയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് വിലക്ക് തുടരുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും കുവൈത്ത് വിമാനങ്ങൾക്ക് പറക്കാനുള്ള അനുമതി നൽകി മെയ്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികളുടെ പ്രവേശനവിലക്ക് പിന്‍വലിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം. റെസ്‌റ്റോറന്റുകളില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോം ഡെലിവറി സേവനം മാത്രമേ ഉണ്ടാകൂ. റെസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കണമെന്ന് കൊറോണ ഉന്നത അവലോകന സമിതി ശുപാര്‍ശ സമര്‍പ്പിച്ചിരുന്നെങ്കിലും മന്ത്രിസഭായോഗം അത് തള്ളുകയായിരുന്നു. ഈദുല്‍ ഫിത്വര്‍ ദിനം മുതല്‍ കുവൈറ്റിലെ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാനും
കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രവാസി മലയാളി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് കുമരനെല്ലൂര്‍ ടൗണിലെ പാടം റോഡിന് സമീപം താമസിക്കുന്ന ചുള്ളില വളപ്പില്‍ മമ്മു (ഉണ്ണി-62 ) ആണ് നിര്യാതനായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മംഗഫില്‍ റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: സഫിയ. മക്കള്‍:
കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു. ലിജി ഗംഗാധരന്‍ (40) ആണ് മരിച്ചത്. കുവൈത്തിലെ നിരവധി സൗഹൃദ കൂട്ടായ്‍മകളില്‍ അംഗമായിരുന്നു. ചെന്നൈയിൽ കുടുംബസമേതം താമസക്കാരിയുമായ ലിജിക്ക്, രണ്ട് മക്കളുണ്ട്. ലിജി ഗംഗാധരന്റെ (40) നിര്യാണത്തിൽ മലയാളീസ് ആൻഡ് കൾച്ചറൽ, ഓർഗനൈസേഷനു വേണ്ടി (മാകോ
കുവൈറ്റ് സിറ്റി: അറുപത് വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികൾക്ക് കുവൈറ്റിൽ തൊഴിൽ പെർമിറ്റ് പുതുക്കി നൽകില്ല. കുവൈറ്റ് മാനവ വിഭവശേഷി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവിൽ ഭേദഗതി വരുത്തിയതായി വാർത്തകൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് അധികൃതർ നയം വ്യക്തമാക്കിയത്. തൊഴിൽ വിപണിയുടെ ആവശ്യം മുന്‍നിർത്തി കർശന നിയന്ത്രണങ്ങളോടെയും അധിക ഫീസ്
കുവൈത്ത് സിറ്റി- കുവൈത്ത് ബാങ്കുകളിലെ ഉന്നത തസ്തികകളിൽ വിദേശികളെ നിയമിക്കരുതെന്ന് നിർദേശം. രാജ്യത്തെ ബാങ്കുകളിൽ ഭരണനിർവഹണ, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരിൽ കുറഞ്ഞത് 70 ശതമാനമെങ്കിലും സ്വദേശികൾ ആയിരിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം നൽകി. ഇതു സംബന്ധിച്ച് ഉത്തരവ് എല്ലാ ബാങ്കുകൾക്കും നൽകിയിട്ടുണ്ട്. ഉയർന്ന തസ്തികകളിൽ ഒരുകാരണവശാലും വിദേശികളെ