ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഖാര്‍ത്തൂം: ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ കൂട്ടക്കൊലയെന്ന് റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) നിരവധിയാളുകളെ നിരത്തിനിര്‍ത്തി കൂട്ടക്കൊല ചെയ്യുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നിട്ടുണ്ട്. സുഡാന്‍ സൈന്യവും വിമത സേനയായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സുമായാണ് ഒരു വര്‍ഷമായി
ബുസാന്‍: താരിഫ് യുദ്ധത്തില്‍ ചൈനയ്ക്ക് എതിരായ നിലപാട് അമേരിക്ക മയപ്പെടുത്തുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിര്‍ണായക തീരുമാനങ്ങള്‍. 'കൂടിക്കാഴ്ച വന്‍ വിജയം' എന്ന് അവകാശപ്പെട്ട ട്രംപ് ഫെന്റനൈലുമായി ബന്ധപ്പെട്ട താരിഫ് 20 ശതമാനത്തില്‍ നിന്നും 10 ശതമാനമായി
സോള്‍: ഇന്ത്യയുമായി ഉടന്‍ വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (അപെക്) സിഇഒ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. 'ഞാന്‍ ഉടന്‍ ഇന്ത്യയുമായി ഒരു വ്യാപാര കരാര്‍ ഉണ്ടാക്കുന്നുണ്ട്. എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി യോട് വലിയ ബഹുമാനവും
ഇസ്താംബൂള്‍: തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച വിജയിച്ചില്ല. ചര്‍ച്ചയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളുടെയും വക്താക്കള്‍ പരസ്പരം പഴിചാരി രംഗത്തെത്തുകയും ചെയ്തു. പാക്-അഫ്ഗാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഖത്തറും തുര്‍ക്കിയും ഇടപെട്ട് മധ്യസ്ഥശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 19 ന് ദോഹയില്‍ നടന്ന
ചെര്‍ണോബില്‍: ചെര്‍ണോബില്‍ ആണവ നിലയ പ്രദേശത്തു നിന്നുള്ള നായകള്‍ നീല നിറത്തില്‍ കാണപ്പെടുന്നതില്‍ ആശങ്കയറിയിച്ച് നായകളുടെ പരിപാല സംഘടനയായ 'ഡോഗ്‌സ് ഓഫ് ചെര്‍ണോബില്‍'. നായകളുടെ ഞെട്ടിക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നെങ്കില്‍ ഇതിന്റെ കാരമെന്തെന്ന് വ്യക്തമല്ല. 1986ലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തിനുശേഷം ഉപേക്ഷിക്കപ്പെട്ട വളര്‍ത്തുമൃഗങ്ങളുടെ പിന്‍തലമുറയില്‍ പെട്ടതാണ് ഈ നായ്ക്കള്‍.
ടെല്‍ അവീവ്: ഗാസയില്‍ ശക്തമായ ആക്രമണം നടത്താന്‍ ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ ഭാഗത്തു നിന്നു തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നതായി ഇസ്രയേല്‍ ആരോപിച്ചു. ഹമാസ് സമാനധാന കരാര്‍ ലംഘിച്ചതായും സൈന്യ ത്തോട് ആക്രമണത്തിനു തയ്യാറാകാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. തെക്കന്‍ ഗാസയില്‍ തങ്ങളുടെ സൈന്യത്തിന് നേരെ ഹമാസ്
ധാക്ക: ഇന്ത്യയുടെ ഏഴ് സംസ്ഥാനങ്ങളെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രവുമായി ബംഗ്ലാദേശ് ഇടക്കാല ഭരണ തലവന്‍ മുഹമ്മദ് യുനൂസ്. പാകിസ്ഥാന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയ്ക്ക് യുനൂസ് ഇത് സമ്മാനിക്കുന്ന ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്. 'ആര്‍ട്ട് ഓഫ് ട്രയംഫ്' എന്ന ഈ
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായി ഇസ്താംബുളില്‍ നടക്കുന്ന ചര്‍ച്ച ഒരു ഉടമ്പടിയില്‍ എത്തിയില്ലെങ്കില്‍ അത് തുറന്ന യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നതായും എന്നാല്‍ ഒരു ധാരണയിലെത്താന്‍ സാധിക്കാത്തത് തുറന്ന യുദ്ധം എന്നാണ് അര്‍ഥമാക്കുന്നതെന്നും ഖ്വാജ ആസിഫ് പറഞ്ഞതായി റോയി ട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
മോസ്‌കോ:റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. യുക്രൈന്‍ ചര്‍ച്ചയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ സത്യസന്ധമായ ഇടപെടല്‍ നടത്തുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത നടപടി സ്വീകരിച്ചതെന്ന് യുഎസ് ട്രഷറി മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ബുഡാപെസ്റ്റില്‍ നടക്കാനിരുന്ന ട്രംപ്-പുടിന്‍
ഇസ്ലാമാബാദ്: സ്ത്രീകളെ ജിഹാദ് പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ പരിശീലന കോഴ്സുമായി പാക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ്. സ്ത്രീകള്‍ക്കായി പ്രത്യേക സംഘടന രൂപീകരിച്ചതിന് പിന്നാലെയാണ് പുതിയ ഓണ്‍ലൈന്‍ പരിശീലന കോഴ്സ്. ഫണ്ട് ശേഖരണത്തിന്റെയും റിക്രൂട്ട്മെന്റിന്റെയും ഭാഗമാ യാണ് തുഫത് അല്‍-മുമിനത്ത് എന്ന പേരില്‍ ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിച്ചത്. ഈ കോഴ്സിന്റെ