ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെല്‍ അവീവ്: ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി ഹമാസ് കഴിഞ്ഞ ആഴ്ച മോചിപ്പിച്ച 20 ബന്ദികളില്‍ പതിനെട്ട് പേര്‍ ഞായറാഴ്ച മൂന്ന് മണിക്കൂര്‍ നീണ്ട ഷോപ്പിങ് നടത്താന്‍ രാമത് ഗാനിലെ അയലോണ്‍ മാള്‍ സന്ദര്‍ശിച്ചതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവരുടെ സ്വകാര്യതയെ മാനിക്കുന്നതിനായി വളരെ രഹസ്യമായായിരുന്നു ഷോപ്പിങ്.
വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹമാസിന് ശക്തമായ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുമായുള്ള കരാര്‍ ലംഘിച്ചാല്‍ ഹമാസിന്റെ അന്ത്യം വളരെ ക്രൂരമായിരിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. തന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ ദി ട്രൂത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. താന്‍ ആവശ്യപ്പെട്ടാല്‍ മധ്യേഷ്യയിലെ യു.എസിന്റെ സഖ്യകക്ഷികള്‍ ഗാസയിലേക്ക് സൈന്യവുമായി
ഗാസ: തെക്കന്‍ ഗാസയിലെ റഫയില്‍ ഇസ്രയേലി സൈനികര്‍ക്ക് നേരെ ഹമാസ് ആക്രമണം നടത്തി യതിനെ തുടര്‍ന്ന് ഇസ്രയേലിന്റെ വ്യോമാക്രമണം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഇസ്രയേലി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഹമാസാണ് ഇതിന് പിന്നിലെന്നാണ് സൂചന. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ചൈന. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായിട്ടാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സാണ് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ചത്. നവംബര്‍ ഒന്‍പത് മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഷാങ്ഹായില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഞായര്‍,
48 മണിക്കൂർ വെടിനിർത്തൽ നീട്ടാൻ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പരസ്പരം സമ്മതിച്ചതിന് മണിക്കൂ റുകൾക്ക് ശേഷം, ഡ്യൂറണ്ട് രേഖയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ നിരവധി ജില്ലകളിൽ ഇസ്ലാമാ ബാദ് വ്യോമാക്രമണം നടത്തിയതായി താലിബാൻ പറഞ്ഞു. പാകിസ്ഥാൻ വ്യോമാക്രമണത്തിന് ശേഷം, ഇരുപക്ഷവും തമ്മിലുള്ള വെടിനിർത്തൽ "തകർക്കപ്പെട്ടതായി" ഒരു മുതിർന്ന താലിബാൻ ഉദ്യോഗസ്ഥൻ
വാഷിങ്ടണ്‍: ഗാസയില്‍ ഹമാസ് കൊലപാതകം തുടര്‍ന്നാല്‍ അവിടെച്ചെന്ന് അവരെ ഇല്ലാതാക്കുകയ ല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ മുതലെടുത്ത് ഹമാസ് ഗാസ മുനമ്പില്‍ തങ്ങളുടെ നിയന്ത്രണം പുനസ്ഥാപിക്കുകയാണെന്ന റിപ്പോര്‍ട്ടുക ള്‍ക്കിടയിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുദ്ധ സമയത്ത് ഇസ്രയേല്‍ സേനയുമായി സഹകരിച്ചുവെന്ന് കരുതുന്ന പാലസ്തീനികളെയാണ് ഹമാസ്
വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയ്ക്ക് മേല്‍ സാമ്പത്തിക സമ്മര്‍ദം ഏര്‍പ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പ് എന്ന പരാമര്‍ശത്തോടെയാണ് ട്രംപിന്റെ പ്രഖ്യാപനം. റഷ്യയുമായുള്ള എണ്ണ ഇടപാട് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. വൈറ്റ് ഹൗസില്‍
ഗാസ: ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നത് ഹമാസ് വൈകിപ്പിച്ചത് ഗാസയിലെ സമാധാന കരാറില്‍ കല്ലുകടിയായി. ഇതേ തുടര്‍ന്ന് ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാനും ഈജിപ്തിലേക്കുള്ള തെക്കന്‍ അതിര്‍ത്തി തുറക്കുന്നത് വൈകിപ്പിക്കാനും തീരുമാനിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഗാസയിലേക്കുള്ള സഹായങ്ങള്‍ക്ക് ഇസ്രയേല്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും റഫാ അതിര്‍ത്തി അടയ്ക്കുകയും ചെയ്‌തോടെ നാല് മൃതദേഹങ്ങള്‍ ഹമാസ്
കാബൂള്‍: പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടല്‍. ഇന്നുണ്ടായ ശക്തമായ വെടിവയ്പില്‍ ഇരു രാജ്യങ്ങളുടെയും സൈനിക നിരയില്‍ വലിയ തോതില്‍ ആള്‍നാശ മുണ്ടാ യതായാണ് റിപ്പോര്‍ട്ട്.പാക് സൈന്യത്തിന്റെ നിരവധി അതിര്‍ത്തി പോസ്റ്റുകളും ടാങ്കും പിടിച്ചെടുത്ത തായും 58 പാകിസ്ഥാന്‍ സൈനികരെ വധിച്ചതായും അഫ്ഗാന്റെ താലിബാന്‍ സൈന്യം അവകാശപ്പെട്ടു. തങ്ങളുടെ
ഗാസ: ഇസ്രയേല്‍ സൈന്യം പിന്‍മാറിയതിന് പിന്നാലെ ഗാസയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി. ഹമാസ് സുരക്ഷാ സേനയും ആയുധധാരികളായ ഗോത്ര അംഗങ്ങളും തമ്മില്‍ ഗാസ സിറ്റിയിലുണ്ടായ ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷം വലിയ രീതിയിലുള്ള സംഘര്‍ഷമാണ് ഗാസയി ലുണ്ടാകുന്നത്. ഡഗ്മഷ് ഗോത്രത്തിലെ അംഗങ്ങളും