ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: ജനങ്ങളോടു മര്യാദയ്ക്കു പെരുമാറണമെന്ന നിര്‍ദേശം അനുസരിക്കാന്‍ പൊലീസുകാര്‍ക്ക് ഇത്രയ്ക്കു ബുദ്ധിമുട്ടാണോ എന്ന് ചോദിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ആലത്തൂര്‍ പൊലീസ് സ്‌റ്റേഷനില്‍ അഭിഭാഷകനെ അപമാനിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശനം. മാര്‍ച്ച് ഒന്നിനു കേസ് വീണ്ടും പരിഗണിക്കും. അഭിഭാഷകര്‍ക്കു ജോലി ചെയ്യാനുള്ള
തിരുവനന്തപുരം: കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്‍മാന്‍ പി ജെ ജോസഫ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ലോക്‌സഭയിലേക്ക് കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് നാലുപതിറ്റാണ്ടിന് ശേഷമാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനാണ്.
ഇടുക്കി: മൂവാറ്റുപുഴയിൽ സ്വകാര്യ ബാങ്ക് മാനേജരെ കണ്ണിൽ മുളകുപൊടി വിതറി സ്വർണം കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്ത് സിസിടിവികളില്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബാങ്ക് മാനേജർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. മൂവാറ്റുപുഴ ത്യക്ക ക്ഷേത്രത്തിനു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. വാഴപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ
തൃശൂർ: നിക്ഷേപത്തിന്റെ മറവിൽ തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി(ICCSL) 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ. പലിശയില്ലാ ലോണായി 1450 കോടിയോളം നൽകിയത് കടലാസ് കമ്പനികൾക്കാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. അന്വേഷണം സൊസൈറ്റി ചെയർമാൻ അടക്കം മൂവർ സംഘത്തിലേക്ക് കടന്നിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി രാജ്യ വ്യാപകമായി
ദില്ലി: കർഷക സംഘടനകളും കേന്ദ്രമന്ത്രിമാരുമായി നടന്ന മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. ഞായറാഴ്ച്ച വീണ്ടും നേതാക്കളുമായി മന്ത്രിമാർ ചർച്ച നടത്തും. ഇന്നലെ അഞ്ച് മണിക്കൂറോളം നേരം ചർച്ച നീണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കർഷകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ,
കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റുധാരണയുണ്ടാക്കാൻ സംസ്ഥാന സി.പി.എം.-കോൺഗ്രസ് നേതൃത്വങ്ങൾ വ്യാഴാഴ്ച ചർച്ചനടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ചർച്ചയ്ക്കുള്ള തയ്യാറെടുപ്പുമായി സി.പി.എം. സംസ്ഥാനസെക്രട്ടറി മുഹമ്മദ് സലീം മുർഷിദാബാദിലെത്തിയെങ്കിലും കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുമായി കൂടിക്കാഴ്ചനടത്താൻ കഴിഞ്ഞില്ല. ചർച്ച പിന്നീട് കൊൽക്കത്തയിൽ നടക്കുമെന്ന് സലീം അറിയിച്ചു. താനും അധീർ ചൗധരിയും വ്യാഴാഴ്ച
കൊല്ലം: പട്ടാഴി വടക്കേക്കരയില്‍ നിന്നും വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ആദിത്യന്‍, അമല്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്നലെ സ്‌കൂള്‍
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ നാളെ തീരുമാനമായേക്കും. നാളെ നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയുണ്ടാകും. അതിന് ശേഷം സംസ്ഥാന സമിതി സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കും. തുടര്‍ന്ന് ജില്ലാകമ്മറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും ആറ്റിങ്ങല്‍ വി ജോയ്, കൊല്ലം സിഎസ് സുജാത,
ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും തമ്മിൽ നടത്തിയ ചർച്ച പരാജയമെന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ. ചർച്ചയിൽ വേണ്ടത്ര പുരോഗതിയുണ്ടായില്ലെന്നും ബാലഗോപാൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർദ്ദേശവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. 'ചർച്ച പോസിറ്റീവാണെന്നു പറയാൻ സാധിക്കില്ല. നാളെ സെക്രട്ടറിമാരുടെ ചർച്ചയുണ്ട്. വേണ്ടത്ര പുരോഗതിയുണ്ടായില്ല. കേസുള്ളപ്പോൾ
കണ്ണൂർ: കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം കരിച്ചാറ പള്ളിപ്പുറം സ്വദേശി അനിൽകുമാർ (51) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. പുതിയങ്ങാടി കടപ്പുറത്തുനിന്നു മത്സ്യബന്ധനത്തിനു പോയ ഫൈബർ വള്ളത്തിലാണ് അനിൽകുമാർ കടലിൽ പോയത്. മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും