Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Ernakulam

Ernakulam
പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനി കോളജ് ഹോസ്റ്റലില്‍ മരിച്ചനിലയില്‍, മുറിയില്‍ ആത്മഹത്യാ കുറിപ്പ്; അന്വേഷണം

പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനി കോളജ് ഹോസ്റ്റലില്‍ മരിച്ചനിലയില്‍, മുറിയില്‍ ആത്മഹത്യാ കുറിപ്പ്; അന്വേഷണം

കൊച്ചി: പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലെ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജഗിരി വിശ്വജ്യോതി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ മൂന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം.

Ernakulam
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ജുഡീഷ്യൽ കമ്മീഷന് കണ്ടെത്താനാകുമോ?; സർക്കാരിനോട് ഹൈക്കോടതി

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ജുഡീഷ്യൽ കമ്മീഷന് കണ്ടെത്താനാകുമോ?; സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ അധികാരമുണ്ടോയെന്ന് സര്‍ക്കാരിനോട് വീണ്ടും ഹൈക്കോടതി. വഖഫ് വസ്തുവായി പ്രഖ്യാപിച്ചു കഴിഞ്ഞ ഭൂമിയില്‍, ട്രൈബ്യൂണലിന് മുന്നില്‍ തീരുമാനത്തിനായി ഇരിക്കവെ, എങ്ങനെയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ കഴിയുക എന്നതാണ് ചോദ്യം. സര്‍ക്കാരിന് അതിന് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്

Ernakulam
വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; കൊച്ചിയിൽ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; കൊച്ചിയിൽ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

നെടുമ്പാശേരി: വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദാണ് മരിച്ചത്. ദോഹയില്‍ നിന്നും അമ്മയ്‌ക്കൊപ്പം കൊച്ചിയിലെത്തിയതാണ് ഫെസിന്‍. സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിമാനത്തില്‍ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നല്‍കിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ

Ernakulam
കൂത്താട്ടുകുളം നഗരസഭ അവിശ്വാസ പ്രമേയം: സ്ത്രീയെന്ന പരിഗണന നൽകിയില്ല, വസ്ത്രം വലിച്ചുകീറി, വാഹനത്തിലേക്ക് വലിച്ചിഴച്ചു’; കടത്തിക്കൊണ്ടുപോയത് സിപിഎം നേതാക്കളെന്ന് കല രാജു

കൂത്താട്ടുകുളം നഗരസഭ അവിശ്വാസ പ്രമേയം: സ്ത്രീയെന്ന പരിഗണന നൽകിയില്ല, വസ്ത്രം വലിച്ചുകീറി, വാഹനത്തിലേക്ക് വലിച്ചിഴച്ചു’; കടത്തിക്കൊണ്ടുപോയത് സിപിഎം നേതാക്കളെന്ന് കല രാജു

കൊച്ചി: തന്നെ കടത്തിക്കൊണ്ടുപോയത് പാര്‍ട്ടി നേതാക്കളെന്ന് സിപിഎം കൗണ്‍സിലര്‍ കല രാജു. സ്ത്രീയെന്ന പരിഗണന നല്‍കിയില്ല. പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറി. വാഹനത്തിലേക്ക് വലിച്ചിഴച്ചതായും കല രാജു മാധ്യമങ്ങളോട് പറഞ്ഞു. സംഘര്‍ഷാവസ്ഥ ഉണ്ടായിട്ടും പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ല. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്കാണ് കടത്തിക്കൊണ്ട് പോയതെന്നും അവര്‍ ആരോപിച്ചു.

Ernakulam
ബംഗ്ലാദേശ് യുവതിയും ആൺ സുഹൃത്തും പെരുമ്പാവൂരിൽ നിന്ന് പിടിയിൽ

ബംഗ്ലാദേശ് യുവതിയും ആൺ സുഹൃത്തും പെരുമ്പാവൂരിൽ നിന്ന് പിടിയിൽ

എറണാകുളം: പെരുമ്പാവൂരിൽ അനധികൃതമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് യുവതിയെയും ബിഹാർ സ്വദേശിയായ ആൺ സുഹൃത്തിനെയും പിടികൂടി. വ്യാജ തിരിച്ചറിയൽ രേഖകകളുമായി കഴിഞ്ഞ അഞ്ച് മാസമായി കേരളത്തിൽ തങ്ങിയ യുവതിയാണ് പെരുമ്പാവൂർ പൊലീസിൻ്റെ വലയിലായത്. ബംഗ്ലാദേശ് സ്വദേശിനി തസ്ലീമ ബീഗം (28), ആൺ സുഹൃത്ത് ബീഹാർ സ്വദേശി നവാദ ചിറ്റാർകോൽ ഷാക്തി

Ernakulam
അഞ്ച് കിലോമീറ്ററിന് 20 രൂപ, എസി യാത്ര; കൊച്ചിയിൽ ഇനി മെട്രോ കണക്ട് ബസുകൾ, റൂട്ടും നിരക്കും ഇങ്ങനെ

അഞ്ച് കിലോമീറ്ററിന് 20 രൂപ, എസി യാത്ര; കൊച്ചിയിൽ ഇനി മെട്രോ കണക്ട് ബസുകൾ, റൂട്ടും നിരക്കും ഇങ്ങനെ

കൊച്ചി: വിവിധ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള മെട്രോ കണക്ട് ഇലക്ട്രിക് ബസുകൾ അടുത്ത ആഴ്ച മുതൽ സർവീസ് തുടങ്ങും. 15 ഇലക്ട്രിക് ബസുകളാണ് സർവീസ് ആരംഭിക്കുന്നത്. വിവിധ റൂട്ടുകളി ലേക്ക് നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായിരുന്നു. കളമശേരി - മെഡിക്കല്‍ കോളജ്, ഹൈക്കോര്‍ട്ട് - എംജി റോഡ്

Ernakulam
ബോബി ചെമ്മണ്ണൂരിനെതിരെ നിരവധി തെളിവുകൾ ലഭിച്ചതായി പോലീസ്

ബോബി ചെമ്മണ്ണൂരിനെതിരെ നിരവധി തെളിവുകൾ ലഭിച്ചതായി പോലീസ്

പ്രശസ്ത നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സെൻട്രൽ എസിപി കെ ജയകുമാർ. നടി നൽകിയിട്ടുള്ള പരാതി കേവലം സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ലെന്നും ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും എസിപി പറഞ്ഞു. കൃത്യമായരീതിയിലുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസ് ഹാജരാക്കും.

Ernakulam
ഉമ തോമസ് എംഎൽഎ ഗാലറിയിൽ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്, വിഡിയോ

ഉമ തോമസ് എംഎൽഎ ഗാലറിയിൽ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്, വിഡിയോ

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ ഗാലറിയില്‍ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പിന്‍നിരയില്‍ നിന്ന് ഉമ തോമസ് മുന്‍നിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. മന്ത്രിയും എഡിജിപിയും

Ernakulam
ടയറിന് തകരാർ ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയിൽ എമർജൻസി ലാൻഡിങ്

ടയറിന് തകരാർ ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയിൽ എമർജൻസി ലാൻഡിങ്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ബഹ്‌റൈനിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ടയറിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചത്. വിമാനം നെടുമ്പാശേരിയിൽ തന്നെ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിൽ 107 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

Ernakulam
കാട്ടാന കുത്തിമറിച്ചിട്ട പന ദേഹത്തു വീണു; ബൈക്ക് യാത്രക്കാരിയായ കോളജ് വിദ്യാര്‍ഥിനി മരിച്ചു, സുഹൃത്തിന് പരിക്ക്

കാട്ടാന കുത്തിമറിച്ചിട്ട പന ദേഹത്തു വീണു; ബൈക്ക് യാത്രക്കാരിയായ കോളജ് വിദ്യാര്‍ഥിനി മരിച്ചു, സുഹൃത്തിന് പരിക്ക്

കൊച്ചി: കോതമംഗലം നീണ്ടപ്പാറയില്‍ കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരി മരിച്ചു. കോതമംഗലത്തെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥിനി ആന്‍മേരി(21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അല്‍ത്താഫിന് പരിക്കേറ്റു. നീണ്ടപ്പാറ ചെമ്പന്‍കുഴിയില്‍ വച്ചായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ചിട്ട പന വീഴുകയായിരുന്നുവെന്നാണ് വിവരം.

Translate »