കണ്ണൂര്‍: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ മരണശേഷവും അക്കൗണ്ടിലേക്ക് ലക്ഷങ്ങളുടെ പെൻഷൻ തുക എത്തുന്നതായി കണക്ക്. മരിച്ചയാളെ ഡാറ്റാബേസിൽ നിന്ന് യഥാസമയം ഒഴിവാക്കാത്തതാണ് കാരണം. മരണ രജിസ്ട്രേഷൻ ആധാറുമായും പെൻഷൻ സോഫ്റ്റ്‍വെയറുമായും ബന്ധിപ്പിച്ചാൽ പ്രശ്ന പരിഹാരമാകുമെന്നാണ് വാദം. പെൻഷൻ ഗുണഭോക്താവ് മരിച്ചാൽ പിന്നീട് തുക നൽകാറില്ല. സാമൂഹിക സുരക്ഷാ
കണ്ണൂർ: ചക്കരക്കല്ല് ബാവോടിൽ പോലീസ് പട്രോളിങ്ങിനിടെ ബോംബ് സ്ഫോടനം. പോലീസ് ജീപ്പിന് തൊട്ടുമുന്നിലേക്കാണ് രണ്ട് ഐസ്ക്രീം ബോംബുകൾ എറിഞ്ഞുപൊട്ടിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം. സിപിഎം- ബിജെപി സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്. പോലീസ് ജീപ്പിന് ഏകദേശം 25 മീറ്റർ മുന്നിൽ റോഡിലേക്കാണ് ബോംബെറിഞ്ഞത്. ആർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ
കണ്ണൂര്‍: പ്രവാസികളെ ദുരിതത്തിലാഴ്ത്തി വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ്സ് നിലപാടിനെതിരെ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധിച്ചു എഴുപതോളം സർവീസുകളാണ് കൂട്ടത്തോടെ റദ്ധാക്കപ്പെട്ടത് , ഒട്ടനവധി പ്രവാസിക ളുടെ വിസ കാലാവധിയെക്കൂടി ഇത് ബാധിച്ചിരിക്കയാണ് കരിപ്പൂർ വിമാനത്താവ ളത്തിൽ രാവിലെ
കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമികവിവരങ്ങള്‍ പുറത്ത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് സൂചന നല്‍കുന്ന വിവരങ്ങളാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. അനിലയുടെ മുഖത്തും ശരീരത്തിലും പരിക്കുകളുണ്ടെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് യുവതിക്ക് മര്‍ദനമേറ്റതിന്റെ
കണ്ണൂര്‍: അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ കൊറ്റാളിക്കാവിനു സമീപം സുവിഷത്തില്‍ സുനന്ദ വിഷേണായി (78), മകള്‍ ദീപ വിഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. മൂന്നു ദിവസം മുന്‍പ് ഇവര്‍ വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം
കണ്ണൂര്‍: കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് കണ്ണൂര്‍ മൊറാഴയിലെ വിവാദമായ വൈദേകം റിസോര്‍ട്ടിലെ ആദായനികുതി വകുപ്പിന്റെ റെയ്ഡിന് തൊട്ടു പിന്നാലെ. 2023 മാര്‍ച്ച് രണ്ടിനായിരുന്നു ഇ.പിയുടെ ഭാര്യ ചെയര്‍പേഴ്സണായുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായ നികുതി
കണ്ണൂര്‍ : കേരളത്തിലെ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തൽ ആകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാനത്ത് ഒരു സീറ്റിലും ബിജെപി ജയിക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സമീപ കാലത്തൊന്നും കേരളത്തില്‍ നേടിയിട്ടില്ലാത്ത ഉജ്ജ്വല വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടാവും. കമ്മ്യൂണിസ്‌റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗം മാത്രമാണ്
കണ്ണൂര്‍: എൽഡിഎഫ് കൺവീനർ ഇപി ജയരാനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപി ജയരാജൻ ജാഗ്രത പാലിക്കണമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയരാജനെതിരെയുള്ള ആരോപണം സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇപി ജയരാജൻ എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന ആളാണ്. ജാവഡേക്കറിനെ കാണുന്നതിലോ സംസാരിക്കുന്നതിലോ തെറ്റില്ല. എന്നാൽ
കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 320 ബൂത്തുകളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കി.അതിസുരക്ഷാപ്രശ്‌നങ്ങളുള്ള ബൂത്തുകളില്‍ ബാരിക്കേഡ് കെട്ടി അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളവോട്ടും സംഘര്‍ഷവും തടയാന്‍ സി.ആര്‍.പി.എഫും ദ്രുതകര്‍മസേനയും കണ്ണൂരിലെത്തി. കണ്ണൂര്‍, വടകര, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളില്‍പ്പെടുന്ന ചില നിയമസഭാ മണ്ഡലങ്ങളിലാണ് അതിപ്രശ്‌നസാധ്യതാ ബൂത്തുകളുള്ളത്.
കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ബോംബ് നിര്‍മാണത്തെ കുറിച്ച് മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ കൂനോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ ആണ് മുഖ്യ ആസൂത്രകന്‍ എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.