ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്ലം:ശബരിമല തന്ത്രിയുടെ കൈവശം വച്ചിരുന്ന വാജി വാഹനം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു. ഇതാണ് എസ്‌ഐടി സംഘം അദ്ദേഹത്തിന്റെ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ശബരിമലയിലെ വളരെ മൂല്യമുള്ള വസ്തുക്കളില്‍ ഒന്നാണ് വാജി വാഹനം.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനു കാരണമായ കേസിലെ പരാതിക്കാരിക്കു നേരെ വ്യാപക സൈബർ ആക്രമണമെന്നു പരാതി. സൈബർ അധിക്ഷേപം നടത്തിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതി ജീവിത മുഖ്യമന്ത്രിക്കു പരാതി നൽകി. സൈബർ ആക്രമണത്തിൽ കേസെടുക്കാൻ ഡിജിപി നിർദേശം നൽകി. തന്നെ
ശബരിമല: ശബരിമലയില്‍ മണ്ഡല മകര വിളക്ക് കാലത്ത് 429 കോടി രൂപ വരുമാനം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. റെക്കോര്‍ഡ് വരുമാനമാണ് ഈ സീസണില്‍ ലഭിച്ചത്. 12ാം തീയതി വരെയുളള കണക്കു പ്രകാരമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 380 കോടിയായിരുന്നു വരുമാനം. അപ്പം അരവണയില്‍
തൃശൂര്‍: വര്‍ണാഭമായ ഘോഷയാത്രയോടെ കൗമാര കലയുടെ കിരീടമായ സ്വര്‍ണ കപ്പിനെ വരവേറ്റ് പൂരനഗരി. അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന കലാപൂരത്തിന് തൃശൂര്‍ ഒരുങ്ങിക്കഴിഞ്ഞു. സാംസ്‌കാരിക നഗരിയുടെ തനിമ വിളിച്ചോതി വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികളും കലാരൂപങ്ങളും തേക്കിന്‍കാടിനെ കലയുടെ പൂരാവേശമുയര്‍ത്തി. തൃശൂര്‍ റൗണ്ട് ചുറ്റി ഘോഷയാത്ര തേക്കിന്‍ക്കാട് മൈതാനത്തെ ഒന്നാംവേദി സൂര്യകാന്തിയില്‍ സമാപിച്ചു.
കാസര്‍കോട്: വീട്ടമ്മയ്‌ക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സിപിഎം നേതാവി നെതിരേ കേസ്. എന്‍മകജെ ഗ്രാമപഞ്ചായത്തംഗവും എയ്ഡഡ് സ്‌കൂള്‍ അധ്യാപകനും സിപിഎം കുമ്പള മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ എസ് സുധാകരനെതിരെയാണ് കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തത്. പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നല്‍കി ഒരാഴ്ചയ്ക്ക്
തിരുവനന്തപുരം: 25 വര്‍ഷം ജനപ്രതിനിധിയായും പാര്‍ട്ടിയുടെ ഭാഗമായും നിന്നിട്ട് വര്‍ഗ വഞ്ചകയായി മാറിപ്പോയെന്ന് വിമര്‍ശനം ഉയരുമായിരിക്കാം, എത്ര വിമര്‍ശിച്ചാലും അത് തന്നെ കൂടുതല്‍ ശക്തയാക്കു കയേ ഉള്ളൂ എന്ന് മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി. കുറെ നാള്‍ എംഎല്‍എയായിട്ടുള്ള ആളാണ് താന്‍. എന്നാല്‍ തനിക്ക് ഒരു പിആര്‍
തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ച് മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരപ്പന്ത ലിലെത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വീകരിച്ചു. സമരവേദിയില്‍ വെച്ച് ഐഷാ പോറ്റി കോണ്‍ഗ്രസിന്റെ അംഗത്വം എടുത്തു. കൊട്ടാരക്കരയില്‍ നിന്ന്
കൊച്ചി: 50 ദിവസം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍. കൊച്ചിയുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും തീവ്ര കൊതുക് നിവാരണ യജ്ഞമാണ് പ്രഥമ പരിഗണനയെന്നും മേയര്‍ വി കെ മിനിമോള്‍ പറഞ്ഞു. പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷമാണ് 50 ദിവസം നീണ്ടുനില്‍ക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചത്. 21 കര്‍മ്മ
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരായ സ്ത്രീ പീഡന പരാതികള്‍ കൂടുന്നതിനിടെ ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണ മെന്ന് ആവശ്യം. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് ആണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് ഔദ്യോഗികമായി കടക്കുന്നു. ഇതിന്റെ ഭാഗമായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും. വൈകീട്ടാണ് മിസ്ത്രി തിരുവനന്തപുരത്തെത്തുക. പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ത്തകളാകും എഐസിസി നിയോഗിച്ച സമിതി നടത്തുക.