പുതിയ താരങ്ങളെ എടുക്കുന്നതിന് സഊദി ക്ലബായ അൽ നസറിന് ഫിഫ വില ക്കേർപ്പെടുത്തി. 2018ല്‍ ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ടീമിലെത്തിച്ച നൈജീരിയന്‍ താരം അഹമ്മദ് മൂസയുടെ അധിക തുകയായ നാല് കോടി 15 ലക്ഷം രൂപ ഇതുവരേയും നല്‍കാത്തതിനാലാണ് ഫിഫയുടെ നടപടി. തെറ്റ് തിരുത്തിയില്ലെങ്കില്‍ തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍
പാരിസ്; സൂപ്പർതാരം ലണയൽ മെസിക്ക് സസ്പെൻഷൻ. പിഎസ്ജി ക്ലബ്ബാണ് സൂപ്പർ താരത്തെ സസ്പെൻഡ് ചെയ്തത്. ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യ സന്ദര്‍ശനം നടത്തിയതിനാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് സസ്പെൻഷൻ. സസ്‌പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല. സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് രാജ്യ സന്ദർശനത്തിനായി മെസ്സിയും
കേപ്ടൗണ്‍: ഫൈനല്‍ മോഹവുമായി ഓസ്‌ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് ലക്ഷ്യ ത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ വനിതകള്‍ പടിവാതിലില്‍ പൊരുതി വീണു. അഞ്ച് റണ്ണിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ്
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം സാനിയ മിർസ വിരമിച്ചു. ദുബായിൽ ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പിൽ തോൽവിയോടെയാണ് സാനിയ തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചത്. അമേരിക്കൻ താരം മാഡിസൺ കെയ്സിനൊപ്പം കളിച്ച സാനിയ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്താവുകയായിരുന്നു. റഷ്യൻ സഖ്യത്തോടാണ് പരാജയപ്പെട്ടത്. ഒരു മണിക്കൂർ നീണ്ട
നാഗ്പുര്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ പതറുന്നു. 174 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓസീസിന് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. ഇന്ത്യ ഒരുക്കിയ സ്പിന്‍ കെണിയില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര വീഴുന്ന കാഴ്ചയാണ് നാഗ്പുരില്‍. രവീന്ദ്ര ജഡേജ നാലും അശ്വിന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ബഹ്റൈൻ: ഏഷ്യാ കപ്പിന്റെ വേദി പാകിസ്ഥാനിലാണെങ്കിൽ അങ്ങോട്ട് കളിക്കാൻ പോകില്ലെന്ന നിലപാടിലുറച്ച് ബിസിസിഐ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റും ബിസിസിഐ സെക്രട്ടറിയുമായ ജെയ് ഷാ തീരുമാനത്തിൽ ഉറപ്പിച്ചു നിന്നതായാണ് റിപ്പോർട്ടുകൾ. പിന്നാലെ ഭീഷണിയുമായി പാകിസ്ഥാൻ രംഗത്തെത്തുകയും ചെയ്തു. ഇക്കാരണത്താൽ ഏഷ്യാ കപ്പ്
അഹമ്മദാബാദ്: ന്യൂസിലൻഡിന് എതിരായ മൂന്നാം ടി20യിൽ ബൗളിങിലും ബാറ്റിങിലും ഒരുപോലെ മികവ് പുലർത്തിയ ഇന്ത്യക്ക് കൂറ്റൻ ജയം. 168 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ജയത്തോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്. ഇന്ത്യ മുന്നോട്ടുവെച്ച 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരെ റണ്‍മല തീര്‍ത്ത് ഇന്ത്യ. നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സ് നേടി. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നേടുന്ന എക്കാലത്തെയും മികച്ച രണ്ടാമത്തെ സ്‌കോറാണ് ഇന്‍ഡോറില്‍ കുറിച്ചത്. 2009ല്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 392 റണ്‍സ് മറികടക്കുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല.
റായ്പുർ: രണ്ടാം ഏകദിനവും ജയിച്ച് 2-0ത്തിന് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. എട്ട് വിക്കറ്റിനായിരുന്നു രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ ആധികാരിക ജയം. ന്യൂസീലൻഡ് ഉയർത്തിയ 109 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 20.1 ഓവറിൽ മറികടന്നു. ഒരു മത്സരം ബാക്കിനിൽക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
കോപ്ടൗണ്‍: അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യമത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. 57 പന്തില്‍ പുറത്താകാതെ 92 റണ്‍സെടുത്ത ഓപ്പണര്‍ ശ്വേത സെഹ്‌റാവത്താണ് ഇന്ത്യയുടെ വിജയശില്‍പ്പി. ക്യാപ്റ്റന്‍ ഷഫാലി വര്‍മ 16 പന്തില്‍ 45 റണ്‍സെടുത്ത്