എളുപ്പമാര്‍ഗത്തില്‍ ചേന മെഴുക്കുപുരട്ടി ഉണ്ടാക്കാം


ചേരുവകൾ

ചേന കഷ്ണങ്ങളാക്കിയത് – 2 കപ്പ്‌
തേങ്ങാകൊത്ത് – ¼ കപ്പ്‌ ആവശ്യമെങ്കില്‍
ചെറിയ ഉള്ളി – 8 എണ്ണം
കറിവേപ്പില – 1 ഇതള്‍
മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
കടുക് – ½ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചേന തൊലി കളഞ്ഞ് കഷ്ണങ്ങളായി (1 ഇഞ്ച്‌ നീളത്തില്‍) മുറിക്കുക. ചെറിയ ഉള്ളി ചെറുതായി അരിയുക. നോണ്‍സ്റ്റിക് പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചെറിയ ഉള്ളിയും തേങ്ങാകൊത്തും ചേര്‍ത്തിളക്കുക.

ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് ചേനയും, കറിവേപ്പിലയും, ആവശ്യത്തിന് ഉപ്പും, ½ കപ്പ്‌ വെള്ളവും ചേര്‍ത്തിളക്കി കുറഞ്ഞ തീയില്‍ അടച്ച് വച്ച് 10-12 മിനിറ്റ് വേവിക്കുക. വെന്തതിനു ശേഷം കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച് തുറന്ന് വച്ച് 1-2 മിനിറ്റ് ഇടവിട്ട്‌ ഇളക്കി വേവിച്ചശേഷം തീ അണയ്ക്കുക.
കുറിപ്പ്

  1. ചേന മെഴുക്കുപുരട്ടി കൂടുതല്‍ രുചികരമാക്കാനായി 1 നുള്ള് ഗരം മസാല ചേര്‍ക്കാവുന്നതാണ്.
  2. ചേന മുറിക്കുമ്പോള്‍ കൈയ്യില്‍ ചൊറിച്ചില്‍ ഉണ്ടാവാതിരിക്കാനായി, എണ്ണ പുരട്ടുകയോ, കൈയ്യുറ ധരിക്കുകയോ ചെയ്യാം.


Read Previous

ചെമ്മീന്‍ തീയല്‍ ഒന്ന് ശ്രമിച്ചാലോ എളുപ്പത്തില്‍ തയ്യാറാക്കാം.

Read Next

കഴുകന്‍ കണ്ണുകള്‍ കവിത സബിത പീടികപറമ്പില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »