റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ പുതിയ ഡിപാര്‍ട്ട്മെൻറ് സ്റ്റോര്‍ വടക്കൻ സൗദി അറേബ്യയിലെ അൽ ജൗഫ് പ്രവിശ്യ യിൽ ഒലീവിന്റെയും, ഉപ്പിനറെയും നാടായ ഖുറയാത്ത് നഗരത്തില്‍ ആത്മസംസ്‌ക്ക രണത്തിന്റെ മാസമായ റമദാനില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്, 2024 മാര്‍ച്ച് 27 ന് വൈകീട്ട് ഒമ്പതര മണിക്ക് മക്ക മുക്കറമ റോഡില്‍ നജദ് പാര്‍ക്കിന് സമീപം അല്‍ ഹമീദിയ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന സിറ്റി ഫ്ലവറിന്റെ പുതിയ ഡിപാര്‍ട്ട്മെൻറ് സ്റ്റോര്‍ ഫ്ലീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്യും

ഉദ്ഘാടന വില്‍പനയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വന്‍ കില്ലര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അനേകം ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കൾ ക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന തരത്തിലാണ് പുതിയ സ്റ്റോര്‍ സജ്ജീകരി ച്ചിരിക്കുന്നത് ഉത്ഘാടനദിവസം ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 100 റിയാലിന് സാധനങ്ങള്‍ മേടിച്ചാല്‍ 50 റിയാലിന്റെ ഫ്രീ വൗച്ചര്‍ അധികമായി പര്‍ചെയ്സ് ചെയ്യാന്‍ സാധിക്കും

വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടു സാധനങ്ങള്‍, പെർഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇല ക്ട്രോണിക്സ് ഉപകരണങ്ങള്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക വസ്ത്ര ശേഖരം, ഹോം ലിനന്‍ തുടങ്ങി ഉപഭോക്താക്കൾക്ക് ആവശ്യ മായതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട എല്ലാ ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഉറപ്പുവരുത്തുന്ന സിറ്റി ഫ്ലവർ സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലും സേവനം എത്തിക്കുക എന്ന ദൗത്യത്തിന്‍റെ ഭാഗമായാണ് അല്‍ ഖുറയാത്തില്‍ സ്റ്റോര്‍ ഓപ്പണ്‍ ചെയ്യുന്നതെന്നും ഉപഭോക്താക്കള്‍ തരുന്ന മികച്ച പ്രതികരണമാണ് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഞങ്ങള്‍ക്ക് പ്രചോദനമാകുന്ന തെന്നും മാനെജ്മെന്റ് വക്താക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു