ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ഹസ്സിനെന്താ പരിപാടി….?കിച്ചണിലൊക്കെ ഹെൽപ്പ് ചെയ്യാറുണ്ടോ….?
ഹസ്സ് അത്യാവശ്യം നന്നായിട്ട് കിസ്സൊക്കെചെയ്യും.
ഉരുളയ്ക്ക് ഉപ്പേരി പോലായിരുന്നു അവരുടെ ചാറ്റിംഗ്.
എന്നാപ്പിന്നെ കിസ്സ്ബൻ്റന്ന് വിളിക്കാല്ലേ….
ആ… ബെസ്റ്റ് കണ്ണാ ബെസ്റ്റ്.
ഇങ്ങടെ വൈഫിനെന്തെങ്കിലും ജോലിയുണ്ടോ…?
ഉം… പിടിപ്പത് പണിയുണ്ട് പക്ഷേ ശമ്പളമില്ല.
വോ… മനസ്സിലായി ഹൗസ് വൈഫാണല്ലേ.
മറുപുറത്ത് ചിരിച്ചോണ്ടുള്ള ഇമോജിയായിരുന്നു.
പരസ്പരം കണ്ടിട്ടില്ലെങ്കിലും എഫ്.ബി വഴിയായിരുന്നു അവരുടെ സൗഹൃദം തുടർന്ന് പോന്നിരുന്നത്.
ഒരിക്കൽ അവൾ അവനോട് ചോദിച്ചു തനിക്കെന്നെ പ്രണയിക്കാൻ താത്പര്യമുണ്ടോന്ന്. എന്തായിപ്പോ പെട്ടെന്നിങ്ങനെ തോന്നാൻ….? നല്ല സമയത്തൊന്നും അതിനുള്ള അവസരം ഉണ്ടായിട്ടില്ല.സിരീയസ്സായിട്ടൊന്നും എടുക്കണ്ട ജസ്റ്റ് ഒരു ടൈം പാസ്സ്.
നമ്മുക്കിങ്ങനെയൊക്കെ തന്നെ അങ്ങ് പോയാൽ പോരേടോ…? അവന് പ്രണയവും അതിലെ നൈരാശ്യയും നന്നായിട്ടറിയാവുന്നത് കൊണ്ടാണ് തിരിച്ചങ്ങനെ അവളോട് പറഞ്ഞത്.
ചുമ്മാ ഒന്ന് പ്രണയിക്കാമെടോ… അവള് വിടുന്ന മട്ടില്ല. ഒരിക്കലും പരസ്പരം കാണാതെ ഇങ്ങനെ എന്നും സ്നേഹിച്ച് കൊണ്ടിരിക്കാം. നോ കോളിംഗ് ഒൺലി ചാറ്റിംഗ്.
ആഹാ…. ഇൻ്ററെസ്റ്റിംഗ്… പക്ഷേ എന്നെങ്കിലും നേരിട്ട് കാണണമെന്ന് തോന്നിയാലോ…? അന്ന് നമ്മുക്ക് പിരിയാം. അതായിരുന്നു അവളുടെ കരാർ. അങ്ങനെ അവരുടെ പ്രണയസല്ലാപങ്ങൾ തകൃതിയായിട്ട് പൊയ്ക്കൊണ്ടിരുന്നു.
അവളുടെ fb മുഴുവൻ അരിച്ച് പെറുക്കിയിട്ടും ഒരു പിക്ക് പോലും അവന് കിട്ടിയില്ല. നേരിട്ട് കണ്ടില്ലെങ്കിലും ഒരു ഫോട്ടോ എങ്കിലും കാണാൻ അവന് അതിയായ ആഗ്രഹം ഉണ്ടാര്ന്നു.
എന്താ ഇത് വരെ തൻ്റെ ഒരു ഫോട്ടോ പോലും അപ് ലോഡ് ചെയ്യാത്തേ…..?
തനിക്കെന്നെ കാണണമെന്ന് തോന്നുന്നുണ്ടോ…? അവൾ അവൻ്റെ മനസ്സ് വായിച്ചിരുന്നു.
എന്ത് പറയണമെന്നവന് കൺഫ്യൂഷനായി.അവൻ്റെ മറുപടി കാണാതായപ്പോൾ അവൾ വീണ്ടും മെസ്സേജ് അയച്ചു.
നമ്മുക്ക് പിരിയാൻ നേരമായീന്നാ തോന്നുന്നത്, അല്ലേടോ….?
ഉം… ശരിയാടോ. എനിക്ക് പലപ്പോഴും തന്നെ ഒന്ന് കാണാൻ തോന്നാറുണ്ട്. അവൻ ഒരാഗ്രഹം കൂടി അവളോട് ചോദിച്ചു. പിരിയുന്നതിന് മുൻപ് ഒരു ഫോട്ടോയിലൂടെ എങ്കിലും എനിക്കൊന്ന് കാണണം.
അവൾ അവൻ്റെ ഫോണിലേക്ക് അവസാനമായി ഒരു ഫോട്ടോ സെൻഡ് ചെയ്യ്തു കൊടുത്തു.
നെറ്റ് സ്ലോയാണെന്ന് തോന്നുന്നു ലോഡാവുന്നില്ലല്ലോ…. അവൻ പിറുപിറുത്ത് കൊണ്ടിരുന്നു. യേസ്… അവസാനം അവൻ അവളുടെ മുഖം കണ്ടു….!
എടീ….നീയായിരുന്നോ? പക്ഷേ മെസ്സേജ് പോകുന്നില്ല. അതിന് മുന്നേ അവൾ ബ്ലോക്ക് ചെയ്യ്ത് പോയിരുന്നു.
ഡിഗ്രിക്ക് പഠിച്ച് കൊണ്ടിരുന്നപ്പോൾ തൻ്റെ കൂടെ മൂന്ന് വർഷം ഉണ്ടായിരുന്നു അവളും….! അന്നേ ഒരിഷ്ട്ടം തോന്നിയിരുന്നെങ്കിലും ഒരിക്കൽ പോലും സൂചിപ്പിരുന്നില്ല.
അവൻ അവര് തമ്മിലുള്ള ചാറ്റുകൾ തുടക്കം മുതലേ ഒന്ന് കൂടി വായിക്കാൻ തുടങ്ങി. ഇങ്ങള് ആരെയെങ്കിലും സീരിയസ്സായി പ്രേമിച്ചിട്ടുണ്ടോ…? അവളുടെ ആ ചോദ്യവും തൻ്റെ മറുപടിയും ഒന്നൂടെ വായിച്ചു.
ഒരിക്കൽ ഒരുത്തിയോട് തോന്നിയിരുന്നു പക്ഷേ പറയാൻ പറ്റിയിരുന്നില്ല.
അവൾ എല്ലാം ചികയുന്നുണ്ടായിരുന്നു. അവളെ കണ്ട് മുട്ടിയതും കണ്ണുകൾ കൊണ്ട് കഥ പറഞ്ഞി രുന്നതും എല്ലാം. മിക്കവാറും ദിവസങ്ങളിൽ അവളെപ്പറ്റി സംസാരിച്ചിരുന്നതും അവൻ ഓർത്തെടുത്തു.
എന്നെങ്കിലും ബ്ലോക്ക് മാറ്റി അവൾ വരുന്നതും പ്രതീക്ഷിച്ച് അവൻ കാത്തിരുന്നു.
ഷെർബിൻ ആൻ്റണി