
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടർ 19 കിലോയ്ക്ക് 15 രൂപയാണ് കൂട്ടിയിട്ടുള്ളത്. 1781.50 രുപയാണ് പുതുക്കിയ വില. ഫെബ്രുവരി ഒന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല.