തൊഴിലിടത്തിലെ സ്ത്രീ പങ്കാളിത്തം കൂട്ടി, 2047 ല്‍ രാജ്യത്തെ വികസിത രാജ്യമാക്കാനാണ് ശ്രമിക്കുന്നത്: ബജറ്റവതരണം തുടങ്ങി; സമ്പദ് രംഗത്ത് പത്ത് വര്‍ഷത്തിനിടെ ഗുണപരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായതായി ധനമന്ത്രി



ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിച്ച് തുടങ്ങി. രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാനത്തേതും നിര്‍മല സീതാരാമന്റെ ആറാമത്തേയും ബജറ്റാണിത്.പത്ത് വര്‍ഷത്തിനിടെ സമ്പദ് രംഗത്ത് ഗുണപരമായ നിരവധി മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് ധനമന്ത്രി ആമുഖമായി പറഞ്ഞു. സാമ്പത്തിക മേഖലയില്‍ നവോന്മേഷം വന്നതിനൊപ്പം തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചു. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയും ധനമന്ത്രി പങ്കുവച്ചു.

ബജറ്റുമായി രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷമാണ് ധനമന്ത്രി പാര്‍ലമെന്റിലെ ത്തിയത്. 11.05 ന് ബജറ്റ് അവതരണം ആരംഭിച്ചു. രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ട് മുന്‍പുള്ള ബജറ്റില്‍ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകു മെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സര്‍ക്കാരാകും പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. അതേസമയം ഒന്നാം മോഡി സര്‍ക്കാര്‍ 2019 ല്‍ ഇടക്കാല ബജറ്റിനു പകരം സമ്പൂര്‍ണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്.

2014-ൽ രാജ്യം വെല്ലുവിളികൾ നേരിടുകയായിരുന്നു

എല്ലാവർക്കും വീട്, എല്ലാ വീട്ടുകാർക്കും വെള്ളം, എല്ലാവർക്കും വൈദ്യുതി, എല്ലാവർക്കും പാചക വാതകം, എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ എന്നിവയിലൂടെ എല്ലാ വീടുകളെയും വ്യക്തികളെയും ലക്ഷ്യമിട്ടുള്ള വികസന പരിപാടികൾ റെക്കോർഡ് സമയത്തിനുള്ളിൽ നടപ്പാക്കിയതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നമ്മുടെ സർക്കാർ എല്ലാവരുടേയും വികസനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. നമ്മുടെ യുവരാജ്യത്തിന്റെ അഭിലാഷങ്ങൾ ഉയർന്നതാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ അഭൂതപൂർവമായ മാറ്റമുണ്ടായി. 2014ൽ രാജ്യം വലിയ വെല്ലുവിളികൾ നേരിട്ടിരുന്നു. ആ വെല്ലുവിളികളെ അതിജീവിച്ച് സർക്കാർ ഘടനാപരമായ പരിഷ്കാരങ്ങൾ നടത്തി. ജനസൗഹൃദ പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും നിർമല സിതാരാമൻ പറഞ്ഞു.

3000 ഐഐടികൾ തുറന്നു

സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി. പുതുതായി മൂവായിരം ഐടിഐകൾ തുറന്നു. 54 ലക്ഷം യുവാക്കൾക്ക് പരിശീലനം നൽകി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ യുവനിര വിജയം കൈവരിച്ചു. മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പാർലമെന്റിൽ സ്ത്രീകൾക്ക് സംവരണം നൽകാൻ നിയമം കൊണ്ടുവന്നുവെന്നും ധനമന്ത്രി.

കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കും ഊന്നൽ നൽകുന്നു

പ്രധാനമന്ത്രി ജൻധൻ യോജനക്ക് കീഴിൽ ആദിവാസി സമൂഹത്തെ എത്തിക്കേണ്ടതു ണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പ്രത്യേക ഗോത്രങ്ങൾക്കായി ഒരു പ്രത്യേക പദ്ധതി കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് ആക്കം കൂട്ടി. സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. വെല്ലുവിളികളെ സർക്കാർ ധീരമായി നേരിട്ടു. ഗ്രാമവികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ജലവിതരണ പദ്ധതിയിലൂടെ എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നുണ്ട്. 78 ലക്ഷം വഴിയോര കച്ചവടക്കാർക്ക് സഹായം നൽകി. കർഷകരെ ശാക്തീകരിക്കുന്നതിന് ഊന്നൽ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം 4 കോടി കർഷകർക്ക് ലഭിച്ചു. പ്രധാനമന്ത്രി കിസാൻ യോജനയിൽ നിന്ന് 11.8 കോടി ആളുകൾക്ക് ധനസഹായം ലഭിച്ചുവെന്നും ധനമന്ത്രി

അഴിമതി ഇല്ലാതാക്കി

എല്ലാ വീട്ടിലും വെള്ളം, എല്ലാവർക്കും വൈദ്യുതി, ഗ്യാസ്, സാമ്പത്തിക സേവനങ്ങൾ, ബാങ്ക് അക്കൗണ്ട് തുറക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഭക്ഷണത്തിന്റെ ആശങ്കകൾ പരിഹരിച്ചു. 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകി. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെട്ടു, ഇതുമൂലം ഗ്രാമീണ മേഖലയിലെ ആളുകളുടെ വരുമാനം വർദ്ധിച്ചു. 2047ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറും. ജനങ്ങളെ ശാക്തീകരിക്കാനാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിച്ചു വെന്നും ധനമന്ത്രി

എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം’

2014ൽ പ്രധാനമന്ത്രി മോദി തന്റെ ജോലി തുടങ്ങിയപ്പോൾ വെല്ലുവിളികൾ ഏറെയായിരുന്നു. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് അദ്ദേഹം തന്റെ കർത്തവ്യം ഏറ്റെടുത്തത്.. പൊതുജനങ്ങൾക്ക് പരമാവധി തൊഴിലവസരങ്ങൾ നൽകിയിട്ടുണ്ട്. രാജ്യത്ത് പുതിയൊരു ലക്ഷ്യവും പ്രതീക്ഷയും ഉടലെടുത്തിരിക്കുന്നു. പൊതു ജനങ്ങൾ ഞങ്ങളെ രണ്ടാം തവണയും തിരഞ്ഞെടുത്തു. എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം- സർക്കാരിന്റെ വിജയതന്ത്രമെന്ന് ധനമന്ത്രി പറഞ്ഞു. 

നിർമല സീതാരാമൻ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി

2024-25ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കിഷൻറാവു കരാദ് എന്നിവരും ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി.

സീതാരാമൻ തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു’

നിർമല സീതാരാമൻ തന്റെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞു. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് പകരം, തൊഴിലില്ലായ്മ, കർഷകരുടെ വേദന, MSME മേഖലയിലെ പ്രശ്നങ്ങൾ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Read Previous

വാണിജ്യ സിലിണ്ടർ 19 കിലോയ്ക്ക് 15 രൂപ കൂട്ടി

Read Next

ഒ.ഐ.സി.സി റിയാദ് ഇടുക്കി ജില്ലാകമ്മിറ്റി ഡീൻ കുര്യാക്കോസ് എം.പി.ക്ക് സ്വീകരണം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular