തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ബക്കറ്റ് പിരുവുമായി തെരുവിലിറങ്ങി കെപിസിസി. കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസനാണ് ഫണ്ട് സ്വരൂപിക്കുന്നതിനായി ശനിയാഴ്ച ക്രൗഡ് ഫണ്ടിങിന് നേതൃത്വം നല്‍കിയത്.

നരേന്ദ്ര മോഡി സര്‍ക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച തോടെ കെപിസിസിയും എഐസിസിയും സാധാരണക്കാരെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഹസന്‍ പറഞ്ഞു. ഇന്ന് താനും തങ്ങളുടെ തൊഴിലാളികളും പ്രാദേശിക തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായുള്ള പണം കണ്ടെ ത്താന്‍ പോകുന്നുവെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ ഉദ്ധരിച്ച് അദേഹം പറഞ്ഞത്.
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയെ ഇന്ത്യയുടെ ജനാധിപത്യത്തിനെതിരായ ശക്തമായ ആക്രമണം എന്നാണ് പാര്‍ട്ടി വിശേഷിപ്പിച്ചത്. ഫെബ്രുവരി 21 വരെ പാര്‍ട്ടി യുടെ അക്കൗണ്ടുകള്‍ ഭാഗികമായി പ്രവര്‍ത്തിപ്പിക്കാന്‍ ആദായനികുതി ട്രിബ്യൂണല്‍ അനുവദിച്ചു.