ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
വാഷിംഗ്ടണ്‍: വാക്സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നതിനിടെ ലോകത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളില്‍ കൊവിഡ് വ്യാപനവും മരണവും വീണ്ടും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെത്തിയിരുന്നു.
ബ്രസീലാണ് ഒന്നാമത്. രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ ഫ്രാന്‍സില്‍ മൂന്നാഴ്ചത്തേയ്ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്നാഴ്ചത്തേക്ക് ഫ്രാന്‍സില്‍ സ്‌കൂളുകള്‍ അടച്ചിടും. ഗതാഗതനിയന്ത്രണങ്ങളും ഉണ്ട്. പൊതു സ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നതിനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് മൂന്നാം തവണയാണ് ഫ്രാന്‍സില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. രാജ്യത്തിന്റെ സാമ്ബത്തിക ഭദ്രത നഷ്ടമാകാതിരിക്കാന്‍ ഇനി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിരുന്നു. എന്നാല്‍, രോഗവ്യാപനം കടുത്തതോടെ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ മാക്രോണ്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
കൊവിഡിന്റെ രണ്ട് പുതിയ വകഭേദങ്ങളാണ് ബ്രസീലില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബംഗ്ലാദേശില്‍ ഒരാഴ്ചത്തേയ്ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്ഥാനിലും കൊവിഡ് വ്യാപനം വീണ്ടും ശക്തമായി. ലോകത്ത് ആകെ 130,954,934 രോഗികളുണ്ട്. ഇതുവരെ 2,853,007 പേര്‍ മരിച്ചു. 105,431,002 പേര്‍ രോഗവിമുക്തരായി.