മകളുടെ പക്കല്‍ പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റ്; യുവതിയെ മാതാപിതാക്കള്‍ കഴുത്തറുത്ത് കൊന്നു


മകളുടെ പക്കല്‍ നിന്നും പ്രെഗ്നന്‍സി കിറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാപി താക്കള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം രണ്ട് ബന്ധുക്കളുടെ സഹായത്തോടെ യുവതിയുടെ മൃതദേഹത്തില്‍ ആസിഡ് ഒഴിച്ച് ഉപേക്ഷിച്ചു. മൃദദേഹം ആരുടേതാണെന്ന് തിരിച്ചറിയാതിരിക്കനാണ് ആസിഡ് ഒഴിച്ചത്. ഉത്തര്‍പ്രദേശിലെ കൗശാംബിയിലാണ് സംഭവം. സംഭവത്തില്‍ നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി മൂന്ന് വെള്ളിയാഴ്ച്ച ടെന്‍ ഷാ അലമാബാദ് സ്വദേശിയായ നരേഷ് തന്റെ മകളെ കാണാനില്ലെന്ന് പരാതി നല്‍കി. ചൊവ്വാഴ്ച ഗ്രാമത്തിന് പുറത്തുള്ള കനാലില്‍ നിന്ന് വികൃതമാക്കിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. ഫെബ്രുവരി 3 ന് നരേഷും ഭാര്യ ശോഭ ദേവിയും മകളെ വീട്ടില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെ ടുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

യുവതിയെ തിരിച്ചറിയാതിരിക്കാന്‍ ദേഹത്ത് ബാറ്ററി ആസിഡ് ഒഴിക്കുകയായിരുന്നു വെന്നും എസ്പി പറഞ്ഞു.നരേഷിന്റെ രണ്ട് സഹോദരങ്ങളായ ഗുലാബ്, രമേഷ് എന്നിവരാണ് മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചത്. മകള്‍ പല ആണ്‍കുട്ടികളോടും മൊബൈലില്‍ സംസാരിക്കാറുണ്ടായിരുന്നെന്ന് നരേഷ് പോലീസിനോട് പറഞ്ഞു. പ്രെഗ്നന്‍സി കിറ്റുകളും മകളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിരുന്നു. അതിനാല്‍ മകള്‍ക്ക് ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് നരേഷ് സംശയിച്ചിരുന്നതായും അതില്‍ ദേഷ്യപ്പെടുകയും ചെയ്തതായി എസ്പി പറഞ്ഞു.


Read Previous

ഭാര്യയെ വെട്ടിക്കൊന്നു; കായലില്‍ ചാടി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ചെറായിയെ നടുക്കി കൊലപാതകവും ആത്മഹത്യയും 

Read Next

ചെളിയിൽ താമര ശക്തമായി വളരും’ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി നരേന്ദ്രമോദി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »