എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ്(husband) ജീവനൊടുക്കി(Suicide). കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ ശ്വേതാ ,അന്ന എന്നിവര്‍ക്കും വെട്ടേറ്റു. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും നഴ്‌സിംഗ് വിദ്യാര്‍ത്ഥിക ളാണ്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

സ്മിതയെയും മക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ബേബി കിടപ്പുമുറിയിലെത്തി ജീവനൊടുക്കിയെന്നാണ് പൊലീസ് ഭാഷ്യം. തൂങ്ങിമരിച്ച നിലയിലാണ് ബേബിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ അയല്‍വാസികളെ ഫോണില്‍ വിളിച്ച പ്പോഴാണ് സംഭവം പുറത്തറിയുന്നത്. അയല്‍വാസികളെത്തി പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെട്ടേറ്റ സ്മിത തല്‍ക്ഷണം മരിച്ചെന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് വീടിന്റെ ഭിത്തിയില്‍ ബേബി എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായ തെന്നാണ് ഭിത്തിയില്‍ എഴുതിയിരുന്നത്. ബേബി മുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.