സിഡ്‌നി ടെസ്റ്റിലും തോൽവി; ബോർഡർ ഗാവസ്‌കർ ട്രോഫി ഓസ്ട്രേലിയയ്ക്ക്, ഇന്ത്യ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിന്ന് പുറത്ത്


സിഡ്‌നി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ സിഡ്‌നി ടെസ്റ്റും വിജയിച്ച് പരമ്പര 3-1 ന് സ്വന്തമാക്കി സ്വന്തമാക്കി ഓസ്‌ട്രേലിയ. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഓസീസ് ജയം. വാഷിങ്ടണ്‍ സുന്ദറിനെതിരെ ബൗണ്ടറി നേടിയാണ് ഓസീസിന്റെ ജയം. അരങ്ങേറ്റ ടെസ്റ്റില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 34 പന്തില്‍ 39 റണ്‍സെടുത്ത വെബ്‌സ്റ്ററാണ് ഓസീസിന് വിജയം അനായാസമാക്കിയത്. 38 പന്തില്‍ 34 റണ്‍സുമായി ട്രാവിസ് ഹെഡ്ഡും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.

ജയത്തോടെ ലോക ടെസ്റ്റ്ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടി. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ന് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ 58 ന് 3 എന്ന നിലയില്‍ എത്തിയിരുന്നു. 45 പന്തില്‍ 41 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍.

സിഡ്‌നി ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 157 റണ്‍സിന് പുറത്തായിരുന്നു. ഇന്നലെ കളി നിര്‍ത്തു മ്പോള്‍ 141 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് കളി തുടങ്ങി 16 റണ്‍സെടുക്കു ന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും വീണതോടെ ഇന്ത്യ ഓള്‍ ഔട്ടായി. ഇന്ന് കളി തുടങ്ങിയ പ്പോള്‍ 45 പന്തില്‍ 13 റണ്‍സെടുത്ത ജഡേജയാണ് ആദ്യം പുറത്തായത്. കമ്മിന്‍സിന്റെ ഓവറില്‍ അല്കസ് ക്യാരിക്ക് ക്യാച്ച് നല്‍കി ജഡേജ പുറത്തായപ്പോള്‍ 147 ന് 7 എന്ന നിലിയിലായിരുന്നു. പിന്നീട് 10 റണ്‍സെ ടുക്കുന്നതിനിടെയാണ് ശേഷിക്കുന്ന വിക്കറ്റുകളും വീണു. വാഷിങ്ടണ്‍ സുന്ദര്‍(12),സിറാജ്(4),ബുംറ(0) എന്നിങ്ങനെയാണ് പുറത്തായവര്‍.


Read Previous

റിയാദ് മെട്രോ ഓറഞ്ച് ലൈനിൽ (മദീന റോഡ്) ഇന്ന് മുതൽ സർവീസുകൾക്ക് തുടക്കം, മെട്രോയിലെ ആറു ലൈനുകളിലും പൂര്‍ണ തോതില്‍ സര്‍വീസുകള്‍ നിലവില്‍വന്നു

Read Next

കുഞ്ഞുങ്ങളുടെ ജനനത്തിന് മുമ്പേ കൊലപാതകം പ്ലാൻ ചെയ്തു; ‘തന്ത്രപൂർവം’ അടുത്തു; കൃത്യത്തിന് ശേഷം ഇന്ത്യ മുഴുവൻ കറങ്ങി; പ്രതിയുടെ മൊഴി പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »