Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡൽഹിയിലെ ആപ്പിൻറെ പരാജയം കോൺഗ്രസിന് ‘വെള്ളിവെളിച്ചം’; ഇന്ത്യ മുന്നണിക്ക് മുന്നറിയിപ്പ്


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടുമൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബിജെപി. ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ക്ക് ബിജെപി മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്. തുടര്‍ ഭരണം ലക്ഷ്യം വച്ച ആം ആദ്‌മി പാര്‍ട്ടിക്കും തിരിച്ചുവരവിനുറച്ച കോണ്‍ഗ്രസിനും കാലിടറി. അരവിന്ദ് കെജ്‌രിവാളിന്‍റെ എഎപിക്ക് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ കോണ്‍ഗ്രസിന് കാര്യമായ മുന്നേറ്റത്തിനും കഴിഞ്ഞിട്ടില്ല.

വിരോധാഭാസമെന്ന് പറയെട്ട, കോണ്‍ഗ്രസിന് മുന്നില്‍ പുതിയ വെള്ളിവെളിച്ചമാണിത് തെളിയിച്ചിരിക്കുന്നത് എന്നാണ് രാഷ്‌ട്രീയ വിദഗ്‌ധരുടെ വിലയിരുത്തല്‍. കോട്ടയായി രുന്ന ഡല്‍ഹിയില്‍ എഎപിക്ക് ഏറ്റ തകര്‍ച്ച സംസ്ഥാനത്ത് ദീർഘകാലാടിസ്ഥാനത്തി ലുള്ള തങ്ങളുടെ പുനരുജ്ജീവനത്തിനുള്ള ഏക മാർഗമായാണ് കോണ്‍ഗ്രസ് കരുതുന്നത്.

ഡല്‍ഹിക്കപ്പുറം പഞ്ചാബിലും ഇതു കോണ്‍ഗ്രസിന് ഗുണം ചെയ്യും. ദേശീയ തല സ്ഥാനത്ത് ഭരണത്തുടര്‍ച്ച നേടിയായിരുന്നു എഎപി മറ്റ് സംസ്ഥാനങ്ങളിലേക്ക് വേറുറപ്പിക്കാന്‍ ശ്രമിക്കുകയും പഞ്ചാബ് പിടിച്ചടക്കുകയും ചെയ്‌തത്. എന്നാല്‍ നിലവിലേറ്റ പരാജയം പാര്‍ട്ടിയുടെ പഞ്ചാബിലെ ശക്തിയേയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ബിജെപിക്ക് കാര്യമായ സാധ്യതയില്ലാത്ത സംസ്ഥാനമാണിത്. അകാലിദളിന്‍റെ ശക്തിയും ഏറെക്കുറെ ക്ഷയിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വീണ്ടുമൊരു തിരിച്ചിവരവിനുള്ള വാതിലാണിത് തുടര്‍ന്നിടുന്നത്.

ഇതിന്‍റെ മറുവശം, തീർച്ചയായും, ഇന്ത്യ സഖ്യത്തിനുള്ള വ്യക്തവും ശക്തവുമായ മുന്നറിയിപ്പാണ്. രാജ്യ തലസ്ഥാനത്ത് ബിജെപിയെ നേരിടാൻ കോൺഗ്രസ് എഎപി യുമായി കൈകോർക്കുകയോ സഖ്യമുണ്ടാക്കുകയോ ചെയ്യണമായിരുന്നു എന്നാണ് സഖ്യത്തിലെ ഏറെപ്പേരും വിശ്വസിച്ചിരുന്നത്. സഖ്യത്തില്‍ ഐക്യം വേണമെന്ന് ഒമര്‍ അബ്‌ദുള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ പലകുറി ആവര്‍ത്തിക്കുകയും ചെയ്‌തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് ഒറ്റയ്‌ക്ക് ഇറങ്ങാനാണ് ആപ്പും കോണ്‍ഗ്രസും തീരുമാനിച്ചത്.

സഖ്യത്തിന് താല്‍പര്യമില്ലെന്ന് എഎപിയാണ് നിലപാടെടുത്തതെന്നായിരുന്നു കോണ്‍ ഗ്രസ് വാദിച്ചത്. ആദ്യം സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചതും എഎപി ആയിരുന്നു. പക്ഷെ ഹാട്രിക് വിജയം ലക്ഷ്യം വച്ച പാര്‍ട്ടി തകര്‍ന്നടിഞ്ഞു. കെജ്‌രിവാള്‍, സിസോദിയ തുടങ്ങിയ മുതര്‍ന്ന നേതാക്കള്‍ തോല്‍വി രുചിച്ചു.

ബിജെപിയെ സംബന്ധിച്ച് ഹരിയാനയിലും മഹാരാഷ്‌ട്രയിലും നേടിയ മികച്ച വിജയങ്ങൾക്ക് പിന്നാലെ ഡൽഹിയിലെ തിരിച്ചുവരവ് ലോക്‌സഭാ തെരഞ്ഞെടുപ്പി ലേറ്റ തിരിച്ചടി മറികടക്കാൻ സഹായകമാണ്. തെരഞ്ഞെടുപ്പ് രംഗത്ത് തങ്ങൾ അജയ്യരാണെന്നും നരേന്ദ്ര മോദി ഇപ്പോഴും അത്രയും ജനപ്രിയനാണെന്നുമുള്ള ശക്തമായ വാദമാണ് ഇതുവഴി അവര്‍ മുന്നോട്ട് വയ്‌ക്കുന്നത്. ഇതോടെ ഡല്‍ഹി ഇന്ത്യ സഖ്യത്തിന് അവസാന താക്കീത് കൂടിയായി മാറുകയാണ്. പ്രത്യേകിച്ചും, ഈ വർഷം അവസാനം ബിഹാറിലും അടുത്ത വർഷം പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍.


Read Previous

ജനവിധി അംഗീകരിച്ച് കെജ്‌രിവാൾ; ബിജെപിക്ക് അഭിനന്ദനം, ശക്തമായ പ്രതിപക്ഷമായി തുടരുമെന്ന് പ്രഖ്യാപനം

Read Next

കേന്ദ്രത്തിന്റെ അവഗണക്കെതിരെ കേരള മാതൃക. കേളി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »