Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം



ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. ഡൽഹി റോസ് അവന്യു കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 15,000 ജാമ്യതുകയുടേയും ഒരുലക്ഷം രൂപയുടെ ആൾജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്.

ഇ.ഡി.യുടെ ഹർജിയിൽ ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. സമൻസ് നൽകിയിട്ടും തുടർച്ചയായി കെജ്‌രിവാൾ ഹാജരാകുന്നില്ലെന്നായിരുന്നു ഇ.ഡി.യുടെ പരാതി. ഇതുവരെ ഇ.ഡി.യുടെ എട്ട് സമൻസുകളയച്ചിട്ടും അദ്ദേഹം ഹാജരായിരുന്നില്ല.

ഇതേ കേസുമായി ബന്ധപ്പെട്ട് ബി.ആർ.എസ്. നേതാവുംതെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിതയെ ഇ.‍ഡി. വെള്ളിയാഴ്ച അറസ്റ്റുചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈദരാബാദിലെ കവിതയുടെ വീട്ടിൽ നടന്ന റെയ്ഡിനൊടുവിൽ വൈകീട്ട് അഞ്ചരയോടെയായിരുന്നു അറസ്റ്റ്. അവരെ രാത്രി എട്ടരയോടെ വിമാനമാർഗം ഡൽഹിയിലേക്ക് കൊണ്ടുപോയി.

2021-22 വർഷം മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിക്കാൻ പണം വാങ്ങിയെന്നാണ് കെജ്‌രിവാളിനെതിരായ ആരോപണം. പിന്നീട് നയം ഡൽഹി സർക്കാർ പിൻവലിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ചെയ്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്.


Read Previous

ഇഡിയും സിബിഐയും ബിജെപി, ആർഎസ്എസ് സ്ഥാപനങ്ങളായി മാറിയിരിക്കുന്നു’ ഇലക്‌ടറൽ ബോണ്ട് പദ്ധതി ലോകത്തെ ഏറ്റവും വലിയ കൊള്ള, ബുദ്ധികേന്ദ്രം നരേന്ദ്ര മോദി : രാഹുൽ ഗാന്ധി.

Read Next

വിരമിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നില്ല; ആത്മകഥയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »