ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: നാല് മാസം കൊണ്ട് ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ; ലഭിച്ചത് 7.4 ലക്ഷം പരാതികള്‍


ന്യൂഡല്‍ഹി: വ്യാപകമായ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാല് മാസത്തിനിടെ ഇന്ത്യ ക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണിത്.

കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത മന്‍ കി ബാത്ത് പരിപാടിയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്മര്‍, ലാവോസ്, കംബോഡിയ എന്നീ മൂന്ന് രാജ്യങ്ങളാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്റെ പ്രധാന കേന്ദ്രങ്ങളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആകെ സൈബര്‍ തട്ടിപ്പുകളുടെ 46 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ്.

ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ മുഖേനെയാണ് കേന്ദ്ര ആഭ്യ ന്തര മന്ത്രാലയം രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നത്. ഡിജിറ്റല്‍ തട്ടിപ്പിലുടെ അറസ്റ്റിലാകുന്നരുടെ എണ്ണം ഇപ്പോള്‍ വ്യാപകമായിരിക്കുന്നു വെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ 7.4 ലക്ഷം പരാതികളാണ് പൊലീസിന് ലഭിച്ചത്. 2021 ല്‍ പരാതികളുടെ എണ്ണം 4.52 ലക്ഷമായിരുന്നു. 2022 ല്‍ പരാതികളുടെ എണ്ണം 9.66 ലക്ഷമായിരുന്നു. 2023 ല്‍ ആകെ 15.56 ലക്ഷം പരാതികളാണ് ലഭിച്ചത്.


Read Previous

ബിജെപി തനിക്കെതിരെ കള്ളപ്രചരണം നടത്തുന്നു, ഒന്നും മറച്ച് വെച്ചിട്ടില്ല: പ്രിയങ്ക

Read Next

പി പി ദിവ്യയ്ക്ക് ജാമ്യമില്ല; മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »