Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

അമേരിക്കയുടെ ഇരട്ടത്താപ്പ്, ഇസ്രയേലിനെ തൊടരുത്’: ഒഹായോ മുങ്ങിക്കപ്പലിന്റെ സ്ഥാനം ആദ്യമായി പരസ്യപ്പെടുത്തി,അമേരിക്ക മുങ്ങിക്കപ്പലുകളുടെ സ്ഥാനം പരസ്യപ്പെടുത്തുന്നത് അപൂര്‍വം; ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്കയുടെ ശക്തമായ താക്കീത്


.

ന്യൂയോര്‍ക്ക്: ഹമാസിനെതിരെ പേരാടുന്ന ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കൈ പൊള്ളുമെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും ശക്തമായ താക്കീത് നല്‍കി അമേരിക്ക. ഇരുവരുടെയും ഭാഗത്തു നിന്നും ഇത്തരം ഒരു നീക്കമുണ്ടായാല്‍ അമേരിക്ക നേരിട്ട് സൈനിക ഇടപെടല്‍ നടത്തുമെന്നാണ് വൈറ്റ് ഹൗസിന്റെ പുതിയ മുന്നറിയിപ്പ്.

ഹമാസിനെ നേരിടുന്ന ഇസ്രയേലിന് നേരെ ഇറാന്‍ പിന്തുണയുള്ള ഹൂതിയും ഹിസ്ബുള്ളയും സംയുക്തമായി ആക്രമണം നടത്തുമെന്ന സന്ദേശത്തെ തുടര്‍ന്ന് ആണവ മിസൈലുകള്‍ വഹിക്കുന്ന മുങ്ങിക്കപ്പല്‍ അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചു. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകള്‍ തൊടുക്കാന്‍ ശേഷിയുള്ള ഒഹായോ ക്ലാസ് മുങ്ങിക്കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിലൂടെ നിങ്ങുന്നതിന്റെ ഫോട്ടോയും അമേരിക്ക പുറത്തു വിട്ടിട്ടുണ്ട്.

അമേരിക്ക മുങ്ങിക്കപ്പലുകളുടെ സ്ഥാനം പരസ്യപ്പെടുത്തുന്നത് അപൂര്‍വമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനും ഹിസ്ബുള്ളയ്ക്കും ശക്തമായ താക്കീത് നല്‍കാനാണ് ഇത്തരത്തില്‍ സ്ഥാനം പരസ്യപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നേരത്തെ ഗാസയിലേക്ക് നീങ്ങുന്ന ഇസ്രയേല്‍ സൈന്യത്തിന് നേരെ ഹൂതി വിമതര്‍ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ നാവിക സേനയും കൂടി ചേര്‍ന്നാണ് ഹൂതി വിമതര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണം ഉണ്ടായ ഒക്ടോബര്‍ ഏഴിന് ശേഷം 17,350 യു.എസ് സൈനികര്‍ മേഖലയിലെത്തി യിട്ടുണ്ട്. ഏതെങ്കിലും രാജ്യമോ സംഘടനയോ പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിപ്പി ക്കാന്‍ മുതിര്‍ന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധ മാണെന്ന് പെന്റഗണ്‍ മേധാവി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.


Read Previous

ശ്രുതിതരംഗം: 15 പേരുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറികള്‍ പൂര്‍ത്തിയായി

Read Next

സംഘർഷം ആരംഭിച്ചിട്ട് ഒരു മാസം, ഗാസ കുട്ടികളുടെ ശവപ്പറമ്പായെന്ന് യുഎൻ സെക്രട്ടറി ജനറൽ; കുട്ടികളുടെ കരച്ചില്‍ കണ്ടുനില്‍ക്കാനാകില്ല, ചുറ്റും ഭീതി നിറയ്ക്കുന്ന കാഴ്ചകള്‍’ അല്‍-ഷിഫ ആശുപത്രി സര്‍ജന്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »