ഡോ: അരുണ്‍ ഉമ്മന്‍; ആരോഗ്യ രംഗത്തെ വേറിട്ട ശബ്ദം ഹോസ്പിറ്റൽ അഡ്മിനി സ്ട്രേഷനിൽ എം‌ബി‌എ നേടിയ ഇന്ത്യയിലെ ആദ്യ ന്യൂറോ സർജൻമാരിൽ ഒരാളാണ്.


കൊച്ചിയിലെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോ സർജനാണ് ഡോക്ടർ അരുൺ ഉമ്മൻ. കേരളത്തിലെയും യു കെയിലെയും സൂപ്പർ സ്പെഷ്യാലിറ്റി പരിശീലന ത്തിന് ശേഷം നിരവധി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ആശു പത്രികളിൽ വിസിറ്റിംഗ് കൺസൾട്ടന്റാണ്. ന്യൂറോ എൻ‌ഡോസ്കോപ്പിയിൽ ഫെലോഷിപ്പ് ലഭിച്ചി ട്ടുള്ള ഡോ: അരുണ്‍ ഉമ്മന്‍ കഴിഞ്ഞ 7 വർഷമായി അദ്ദേഹം വിപിഎസ് ലേക്‌ഷോറിലാണ്. സേവനം അനുഷ്ഠിക്കുന്നു.

.ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ എം‌ബി‌എ നേടിയ ഇന്ത്യയിലെ ആദ്യ ന്യൂറോ സർജൻമാരിൽ ഒരാളാണ് ഡോ: അരുണ്‍ ഉമ്മന്‍. നിരവധി ദേശീയ, അന്തർദേശീയ പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തി ന്റേതായുണ്ട്.ഇൻഡെക്സ് ചെയ്ത ജേണലുകളിൽ .. കൂടാതെ നിരവധി ന്യൂറോ സയൻസ് ജേണലുക ളുടെ എഡിറ്റോറിയൽ ബോർഡിലുമുണ്ട്. വിവിധ ആരോഗ്യ ഫോറങ്ങളിലും പത്രങ്ങളിലും ഓൺ ലൈൻ മീഡിയകളിലും ഹെൽത്ത് കോളമിസ്റ്റാണ്.

ഭാര്യ ഡോ. റോജ. ജോസഫ്. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ കാൻസർ രോഗ വിദഗ്ധയാണ് ഏഥൻ, ഐഡൻ രണ്ടാൺകുട്ടികൾ മക്കൾ. കൊച്ചിയിലെ രാജഗിരി സ്കൂളിൽ പഠിക്കുന്നു.

Dr.Arun Oommen MBBS,MS,MCh,MRCS Ed, (UK) MBA hospittal Administration N’management

ഡോ:അരുണ്‍ ഉമ്മന്‍ വരുംദിനങ്ങളില്‍ പൊതു സമൂഹത്തിന് ഉപകാരപെടുന്ന ആരോഗ്യപരിപാലന രംഗത്ത് പുലര്‍ത്തെണ്ടേ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അദ്ധേഹത്തിന്റെ അനുഭവ ജ്ഞാനം മലയാള മിത്രം ഓണ്‍ലൈനിലൂടെയും പങ്കുവെക്കുന്നു എന്നുള്ള സന്തോഷ വാര്‍ത്തയും ഞങ്ങള്‍ അറിയിക്കുകയാണ് ചാറ്റ് വിത്ത്‌ ഡോക്ടര്‍ എന്ന പംക്തിയിലൂടെ പ്രേഷകര്‍ക്ക് ആരോഗ്യ പരിപാല നത്തെ കുറിച്ച് അറിയാന്‍ സാധിക്കും.


Read Previous

മുട്ട പുഴുങ്ങുന്നതിലും കാര്യമുണ്ട് അൽപ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഗുണങ്ങള്‍ പലതുണ്ട്

Read Next

സൗദിയില്‍ ഇന്നു പ്രതിദിന കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,048 പേര്‍ക്ക് 964 പേര്‍ രോഗമുക്തരായി കൊറോണ വാക്സിന്‍ എടുത്തവരുടെ എണ്ണം 94,11,431 ആയി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »