ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ജനകീയ കവിതാ വേദിയുടെ ഇക്കൊല്ലത്തെ ഡോ.സുകുമാർ അഴീക്കോട് പുരസ്കാരത്തിന് പന്ന്യൻ രവീന്ദ്രൻ അർഹനായി. സംശുദ്ധ രാഷ്ട്രീയത്തിനും പ്രഭാഷണ കലയിലെ മികവിനുമാണ് പന്ന്യൻ രവീന്ദ്രനെ അവാർഡിനായി പരിഗണിച്ചത്.
25000 രൂപയും ശില്പവുമാണ് അവാർഡ്.വിനോദ് വൈശാഖി ചെയർമാനും ഡോ.സി.ഉണ്ണികൃഷ്ണൻ, ബാബു പാക്കനാർ, മഹേഷ് മാണിക്കം, കെ.കെ.ബാബു എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് അവാർഡ് പ്രഖ്യാപിച്ചത്.ആഗസ്റ്റ് 5 ന് തിരുവനന്തപുരം എം എൻ വി ജി ആഡിറ്റോറിയത്തിൽ വെച്ച് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ’ അവാർഡ് സമ്മാനിക്കുമെന്ന് ജനകീയ കവിതാ വേദി പ്രസിഡൻ്റ് കെ.കെ.ബാബു അറിയിച്ചു.