ആദ്യ ഇന്ത്യ- ഗൾഫ് സഹകരണ കൗൺസിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഡോ. എസ് ജയശങ്കർ റിയാദിലെത്തി


റിയാദിലെത്തിയ വിദേശകാര്യ മന്ത്രിയെ അംബാസിഡര്‍ ഡോ.സുഹൈല്‍ അജാസ് ഖാന്‍ ബൊക്ക നല്‍കി സ്വീകരിക്കുന്നു

റിയാദ് :ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് തിങ്കളാഴ്ച റിയാദില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആസ്ഥാനത്ത് നടക്കുന്ന ഗള്‍ഫ് വിദേശ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ റിയാദിലെത്തി

ആദ്യ ഇന്ത്യ-ഗൾഫ് സഹകരണ കൗൺസിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ മന്ത്രി എസ്. ജയ്ശങ്കറെ പ്രോട്ടോക്കോൾ അഫയേഴ്സ് ഡെപ്യൂട്ടി മന്ത്രി അബ്ദുൽമജീദ് അൽ സ്മാരി സ്വീകരിക്കുന്നു

161-മത് ജിസിസി യോഗത്തിനിടെ ആറു ഗള്‍ഫ് രാജ്യങ്ങളിലെയും വിദേശ മന്ത്രിമാര്‍ ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയ്ശങ്കറുമായി തന്ത്രപ്രധാനമായ ചര്‍ച്ച നടത്തും. ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ഇത്തരത്തില്‍ പെട്ട ആദ്യ ചര്‍ച്ചയായിരിക്കും ഇത്. റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്‌റോവുമായും ഗള്‍ഫ് മന്ത്രിമാര്‍ സമാന ചര്‍ച്ച നടത്തും. ഗള്‍ഫ് രാജ്യങ്ങളും റഷ്യയും തമ്മില്‍ നടത്തുന്ന ഏഴാമത് സ്ട്രാറ്റജിക് ഡയലോഗ് ആണിത്.

ഇന്ത്യയും ജിസിസിയും രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജ സഹകരണം, സാംസ്കാരിക, ജനങ്ങളുമായുള്ള ബന്ധം ഉൾപ്പെടെയുള്ള മേഖലകളിൽ ആഴമേറിയതും ബഹുമുഖവുമായ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും. ജിസിസി മേഖല ഇന്ത്യയുടെ ഒരു പ്രധാന വ്യാപാര പങ്കാളിയായി ഉയർത്തി കൊണ്ടുവരുന്ന കാര്യവും സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകും, 8.9 ദശലക്ഷത്തോളം വരുന്ന ഒരു വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തിൻ്റെ ആവാസ കേന്ദ്രവുമാണ് ജി സി സി . വിവിധ മേഖലകളിൽ ഇന്ത്യയും ജിസിസിയും തമ്മിലുള്ള സ്ഥാപനപരമായ സഹകരണം അവലോകനം ചെയ്യുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള അവസരമായിരിക്കും വിദേശകാര്യ മന്ത്രിമാരുടെ യോഗമെന്ന് വിദേശകാര്യവകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ റിയാദിലെ സൗദി നാഷണൽ മ്യൂസിയവും കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർക്കൈവ്സും സന്ദര്‍ശിച്ചപ്പോള്‍

റിയാദിലെത്തിയ വിദേശകാര്യ മന്ത്രിയെ അംബാസിഡര്‍ ഡോ.സുഹൈല്‍ അജാസ് ഖാന്‍, മറ്റു സൗദി ഒഫീഷ്യല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു, നാളെ സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ജര്‍മനിയിലേക്ക് പോകും തുടര്‍ന്ന് സ്വിറ്റ്സർലൻഡിലെ ജനീവയി ലേക്ക് പോകും. സ്വിസ് വിദേശകാര്യ മന്ത്രിയുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത പങ്കാളിത്തം അവലോകനം ചെയ്യുകയും ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ആരായുകയും ചെയ്യും, മാത്രമല്ല, അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരുമായും പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ വകുപ്പിന്‍റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു


Read Previous

വിദ്യാർഥികളെ മാധ്യമ മേഖലയിലേക്ക് കൈപിടിച്ചുയർത്തുവാന്‍ പ്രസ് ക്ലബ്ബ് കൂട്ടായ്മകൾ മുൻകൈയ്യെടുക്കണം, ചേലക്കര പ്രസ്‌ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം-രമ്യാഹരിദാസ്

Read Next

വെള്ളത്തിനായുള്ള നെട്ടോട്ടത്തിനൊടുവില്‍ ആശ്വാസം; തലസ്ഥാനത്ത് പമ്പിങ് ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »