ദുബായ്നൗവ് സര്‍ക്കാര്‍ ആപ്ലിക്കേഷൻ മുഖേനെ വിസ അപേക്ഷകൾ തുടങ്ങി വിവിധ സേവനങ്ങള്‍ വിരല്‍തുമ്പില്‍.


ദുബായ്: മാതാപിതാക്കൾക്കും,ഗ്രാൻഡ് പാരന്റ്സിനും ബന്ധുക്കൾക്കുമുള്ള റെസിഡൻസി സേവന ങ്ങൾ ആദ്യമായി ദുബായ്നൗവിൽ ലഭ്യമാക്കി അധികൃതർ. നവജാതശിശുക്കൾ, ഭാര്യ, കുട്ടികൾ എന്നിവർക്കായുള്ള റെസിഡൻസി സേവനങ്ങളാണ് ഇതുവരെ ലഭിച്ചിരുന്നു .

അതായത് സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ ഉപയോക്താക്കൾക്ക് റെസിഡൻസി വിസ എളുപ്പത്തിൽ ലഭ്യമാകും .ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറി നേഴ്സ് അഫയേഴ്സുമായി (ജിഡിആർഎഫ്എ-ദുബായ്) സഹകരിച്ചാണ് സ്മാർട്ട് ദുബായ് സേവനങ്ങൾ ആരംഭിച്ചത്.

ദുബൈനൗ ആപ്ലിക്കേഷൻ ഇതിനകം തന്നെ ഉപയോക്താക്കൾക്ക് നിരവധി റെസിഡൻസി സേവനങ്ങൾ നൽകിവരുന്നുണ്ട്:ഭാര്യക്കും കുട്ടികൾക്കുമായി റെസിഡൻസി സ്പോൺസർഷിപ്പിനായി അപേക്ഷി ക്കുക, പുതുക്കുക അല്ലെങ്കിൽ റദ്ദാക്കുക, ആശ്രിതരുടെ റെസിഡൻസി വിസകളും പ്രവേശന അനുമതി കളും കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ, വിസ അപേക്ഷകളുടെ നില താമസക്കാർക്കും സന്ദർശ കർക്കും പ്രവേശന അനുമതികൾ ട്രാക്കുചെയ്യുന്നതിന്, കൂടാതെ ജി‌ഡി‌ആർ‌എഫ്‌എയിൽ നിന്ന് ഔദ്യോഗിക യാത്ര റിപ്പോർട്ടുകളും ലഭിക്കുവാൻ ഇത് വഴി അപേക്ഷിക്കാവുന്നതാണ്.


Read Previous

കോവിഡ് ഇന്ത്യക്ക് സഹായവുമായി ഖത്തര്‍ വിമാനം പുറപെട്ടു; 300 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുമാണ് എത്തിക്കുന്നത്.

Read Next

ബഹറൈനില്‍ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന വേതനസംരക്ഷണ സംവിധാനം നിലവില്‍ വന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular