കോവിഡ് ഇന്ത്യക്ക് സഹായവുമായി ഖത്തര്‍ വിമാനം പുറപെട്ടു; 300 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുമാണ് എത്തിക്കുന്നത്.


ദോഹ: മുന്നൂറ് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായി ഖത്തര്‍ എയര്‍വെയ്‌സ് ബോയിങ് 777 ചരക്കുവിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നു. ബംഗളൂരു, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേ ക്കാണ് മൂന്നു വിമാനങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി പുറപ്പെട്ടത്.

കോവിഡ് ഇന്ത്യക്ക് ഏല്‍പ്പിച്ച വലിയ ആഘാതത്തെ നേരിടുന്നതിന് ലോക സമൂഹം നല്‍കുന്ന പിന്തു ണയുടെ ഭാഗമാവുകയാണ് തങ്ങളെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍ അറിയിച്ചു. അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി എത്തിക്കുന്നതിന് മുന്നോട്ട് വന്ന ഖത്തര്‍ എയര്‍വെയ്‌സിനെ ഇന്ത്യന്‍ അംബാസര്‍ ദീപക് മിത്തല്‍ നന്ദി അറിയിച്ചു.

പിപിഇ ഉപകരണങ്ങള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റ് വൈദ്യോപകരണങ്ങള്‍ തുടങ്ങിയവയാണ് ഇന്ന് കൊണ്ടുപോയവയില്‍പ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തികളും കമ്പനികളും സംഭാവനയായി നല്‍കിയവയും നിലവിലുള്ള കാര്‍ഗോ ഓര്‍ഡറുകളും ഇതില്‍പ്പെടുന്നു.


Read Previous

യുഡിഎഫ് വിജയിച്ചത് പത്തിടങ്ങളിൽ ബിജെപി വോട്ട് മറിച്ചതുകൊണ്ട്, വ്യാപക വോട്ട് കച്ചവടം നടന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

Read Next

ദുബായ്നൗവ് സര്‍ക്കാര്‍ ആപ്ലിക്കേഷൻ മുഖേനെ വിസ അപേക്ഷകൾ തുടങ്ങി വിവിധ സേവനങ്ങള്‍ വിരല്‍തുമ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular