ഓണക്കോടി മുതൽ ഓണക്കളികളുമായി ആഘോഷതിമിർപ്പിലാണ് മലയാളികൾ. സദ്യ വിളമ്പാൻ വാഴയില മുതൽ പൂക്കളമിടാനുള്ള ബന്ദിയും ജമന്തിയും വരെ നിരത്തുകളിൽ കാണാം. ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടമാണ് ഇന്ന്. ഒരുക്കങ്ങളൊക്കെ എത്ര കഴിഞ്ഞാലും ഉത്രാടപ്പാച്ചിൽ ഇല്ലാതെ മലയാളികൾക്ക് ഓണം പൂർത്തിയാകില്ല.

ഐശ്വര്യത്തിന്‍റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണത്തിനെ വരവേൽ ക്കാനുള്ള അവസാനഘട്ട ഒരുക്കമാണ് ഉത്രാടപ്പാച്ചിൽ. നേരത്തേ വാങ്ങാൻ മറന്ന സാധനങ്ങൾ എല്ലാം ഈ ദിവസമാണ് വാങ്ങുന്നത്. പലവ്യഞ്ജനങ്ങൾ, തുണി ത്തരങ്ങൾ, പച്ചക്കറികൾ, പൂക്കൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വീടുകളിൽ പൂക്കൾ കൊണ്ടുള്ള അലങ്കാരത്തോടെ ശനിയാഴ്ച വൈകീട്ട് നിലവിളക്കും കത്തിക്കും.
ഓണ വിപണി
സപ്ലൈകോയുടെ 14 ജില്ലാ ചന്തകളിലും 77 താലൂക്ക് ചന്തകളിലും നിയമസഭ മണ്ഡല ചന്തകളിലും വലിയ തിരക്കാണ്. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ 15-0-0 സഹകരണച്ചന്ത പ്രവർത്തിക്കുന്നു. സർക്കാരിന്റെ 13 ഇന സബ്‌സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും വലിയ വിലക്കുറവിൽ ഇവിടെ കിട്ടും. ഇരുനൂറോളം സാധനങ്ങൾക്ക് ആകർഷകമായ ഇളവുമുണ്ട്.
സപ്ലൈകോ ചന്ത അഞ്ചുമുതലും സഹകരണച്ചന്ത ആറിനും ആരംഭിച്ചിരുന്നു. കൃഷി വകുപ്പ് 2000 പച്ചക്കറി ചന്ത തുറന്നിട്ടുണ്ട്. ഇവിടെ പച്ചക്കറിക്ക് 30 ശതമാനം വിലക്കുറ വുണ്ട്. കർഷകരിൽ നിന്ന് പൊതുവിപണിയേക്കാൾ പത്തുശതമാനം അധികവില നൽകി സംഭരിച്ച പച്ചക്കറികളാണ് കൂടുതലും. കുടുംബശ്രീ നേതൃത്വത്തിലും സംസ്ഥാനത്തുടനീളം ചന്തകൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ ചന്തകളും ശനി വൈകിട്ടോടെ സമാപിക്കും. 7500 ടൺ പൂക്കളാണ് കേരളത്തിന്റെ പാടങ്ങളിൽനിന്ന് വിപണിയിലേക്ക് എത്തിയത്. മിൽമ 125 ലക്ഷം ലിറ്റർ പാലും അധികമായി വിതരണത്തിന് എത്തിച്ചു.
ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാട ദിവസം (തിരുവോ ണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുവാന്‍ മലയാളികള്‍ നടത്തുന്ന യാത്രയ്ക്കാണ് ഉത്രാടപ്പാച്ചില്‍ എന്നു പറയുന്നത്. മലയാളികള്‍ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈ യ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണ് ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.
ഉത്രാട ദിനത്തിലെ ഓണത്തിനെ ഒന്നാം ഓണം എന്നാണ് വിളിക്കുന്നത്. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നും വിളിക്കാറുണ്ട്. മുതിര്‍ന്നവര്‍ തിരുവോണം കെങ്കേമമാക്കാന്‍ ഓടി നടക്കുമ്പോള്‍ കുട്ടികള്‍ വീട്ടിലിരുന്ന് ആഘോഷിക്കും. തിരുവോണം ആഘോഷിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം ഉത്രാട ദിനത്തിലാണ് വാങ്ങിക്കുന്നത്.
ഉത്രാടം, ഉച്ചയോടെയാണ് ഉത്രാടപ്പാച്ചില്‍ എന്ന വാക്ക് അന്വര്‍ത്ഥമാകുന്നത്. ‘ഉത്രാടം ഉച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്ക് വെപ്രാളം’ എന്ന് ചില ദേശങ്ങളില്‍ ഒരു ചൊല്ലു തന്നെയുണ്ട്. ഓണം പ്രധാനമായും ഉത്രാടം മുതലാണെങ്കിലും തിരുവോണം തന്നെയാണ് ഓണം.
ഓണത്തിനുള്ള സ്പെഷ്യല്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വം പൊതുവെ സ്ത്രീകള്‍ക്കാണല്ലോ. എന്നാല്‍ ‘കാശുണ്ടെങ്കില്‍ എന്നും ഓണം’ എന്നാണു ചിലരുടെ നിലപാട്. എങ്കിലും ഓണത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഓണക്കോടിയും ഒക്കെ ഓണ സമയത്തു തന്നെ വാങ്ങണം എന്നത് മിക്കവര്‍ക്കും നിര്‍ബന്ധം തന്നെയാണ്. ഇതാണ് ഉത്രാട പാച്ചിലിനു ആക്കം കൂട്ടുന്നത്.
കൂടാതെ സദ്യയിലേക്ക് വേണ്ട ചില വിഭവങ്ങളും ഉത്രാട ദിനത്തില്‍ രാത്രിയില്‍ തന്നെ തയ്യാറാക്കി വെക്കും. ഉപ്പേരി, പുളി ഇഞ്ചി, വിവിധ തരം അച്ചാറുകള്‍ എന്നിവയുടെ തയ്യാറാക്കല്‍ പൂര്‍ത്തിയാക്കുന്നതും ഉത്രാടം ദിനത്തിലാണ്. https://malayalamithram.in/today-the-malayalees-have-a-final-race-to-prepare-a-feast-take-onakodi-and-bring-onavesham-to-their-homes-in-the-uthrata-patch/
പാതാളത്തിൽ നിന്ന് മാവേലി നേരെ പാസഞ്ചർ ട്രെയിനിലേക്ക്…; ഇത് വെറൈറ്റി ഓണാഘോഷം
തൃശൂർ : ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിനിലെ യാത്രക്കാർക്ക് ഇന്ന് വേറിട്ട ഒരു അനുഭവമായിരുന്നു. ഇന്ന് പുലർച്ചെ കയറിയ യാത്രക്കാരെ സ്വാഗതം ചെയ്‌തത് മാവേലിയായിരുന്നു. ഓണക്കാലത്ത് മാവേലി എത്തുന്നത് പുതുമയല്ലങ്കിലും ട്രെയി നിൽ ഒരു മാവേലിയെത്തി എന്നത് വളരെ കൗതുകം ഉണർത്തുന്ന കാര്യമായിരുന്നു. ട്രെയിനിലെ സ്ഥിരം യാത്രക്കാരുടെ ഓണാഘോഷത്തിന്‍റെ ഭാഗമായിരുന്നു മാവേലിയുടെ തീവണ്ടി വഴിയുള്ള ഈ വരവ്. എല്ലാ ആഘോഷങ്ങളിലും ഒരൽപം വ്യത്യസ്‌തത കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് തൃശൂരുകാർ. അത്തരത്തിൽ തൃശൂരിലെ റെയിൽവേ പാസഞ്ചർ അസേസിയേഷനാണ് ഈ വ്യത്യസ്‌തത കൊണ്ടുവന്നത്. ട്രെയിനിലെ സ്ഥിരയാത്രക്കാരാണ് ഈ ഈ വേറിട്ട ഓണാഘോഷവും മാവേലിയുടെ വരവും ഒരുക്കിയത്.https://malayalamithram.in/from-patala-to-maveli-straight-to-passenger-train/
കോഴിക്കോടങ്ങാടിയിൽ മാളുകൾ അനവധിവന്നെങ്കിലും മിഠായി തെരുവിനെ അതൊന്നും ബാധിച്ചിട്ടില്ല; ഓണക്കാലത്ത് മൊഞ്ചത്തിയായി മിഠായി തെരുവ്; രാപ്പകലില്ലാതെ ജനത്തിരക്ക്
കോഴിക്കോട് : കോഴിക്കോടിന്‍റെ ഹൃദയമാണ് മിഠായി തെരുവ്. മിഠായി തെരുവിലെ വൈബ് ഒന്ന് വേറെ തന്നെയാണ്. ഓണമെത്തിയതോടെ മിഠായി തെരുവിന്‍റെ മൊഞ്ച് പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. അരിയെറിഞ്ഞാൽ വീഴാത്തത്രയും ജനസഞ്ചയമാണ് രാപ്പകൽ വ്യത്യാസമില്ലാതെ മിഠായി തെരുവിലെത്തുന്നത്. മിഠായി തെരുവ് തുടങ്ങുന്ന മാനാഞ്ചിറക്ക് മുന്നിലെ മിഠായി തെരുവിന്‍റെ കലാകാര നായ എസ് കെ പൊറ്റക്കാടിൻ്റെ പ്രതിമ മുതൽ എങ്ങും തിരക്കോട് തിരക്ക്. കോഴി ക്കോടങ്ങാടിയിൽ മാളുകൾ അനവധി വന്നെങ്കിലും മിഠായി തെരുവിനെ അതൊന്നും ബാധിച്ചിട്ടില്ലെന്ന് വേണം കരുതാന്‍.https://malayalamithram.in/during-onam-monchattiai-mithai-street/
ഓണസദ്യ കഴിയ്ക്കാന്‍ മടിക്കണ്ട, ഈ പോഷകങ്ങളെല്ലാം സദ്യയിലുണ്ട്, എന്നാല്‍ അധികമാവണ്ട…!!
പഴമക്കാര്‍ പറയും കാണം വിറ്റും ഓണം ഉണ്ണണം എന്ന്… ഈ ചൊല്ലിന് പണ്ട് നല്‍കിയി രുന്ന വ്യാഖ്യാനമല്ല ഇന്ന്, ഇപ്പോള്‍ ന്യൂട്രിഷനിസ്റ്റുകള്‍ പറയുന്നത് നമ്മുടെ ഓണസദ്യ ആള് കേമനാണ് എന്നാണ് അതായത് ഒത്തിരിയേറെ പോഷകങ്ങള്‍ അടങ്ങിയതാണ് ഓണസദ്യ…!!ഇത്തവണ ഓണത്തിന് ആഘോഷങ്ങള്‍ ഇല്ല എങ്കിലും ഓണസദ്യ ആരും മുടക്കാറില്ല. ഓണസദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല. ഓണസദ്യ യിലെ വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് ഏറെ അനുയോജ്യവുമാണ്. https://malayalamithram.in/dont-hesitate-to-eat-onam-sadya-all-these-nutrients-are-present-in-sadya-but-not-too-much/
ഓണസദ്യയ്ക്കുള്ള ഇല തമിഴകത്തു നിന്ന്; വിലയായി കേരളം നൽകുന്നത് കോടികൾ, നാല് ടൺ ഇലയാണ് സമീപദിനങ്ങളിൽ കൊച്ചിയിൽ നിന്ന് ഗള്‍ഫിലേക്ക് കയറ്റി അയച്ചത്
തിരുവനന്തപുരം: ഇലയില്ലാതെ എന്ത് ഓണസദ്യ എന്ന് ചിന്തിക്കുന്ന മലയാളിയെ ഊട്ടാനുള്ള വാഴയിലകൾ എത്തുന്നത് അങ്ങ് തമിഴ്നാട്ടിൽ നിന്നാണെന്നത് പുത്തരിയല്ല. എന്നാൽ ഇല വിൽപനയുടെ പേരിൽ ആറുകോടിയോളമാണ് വിപണിയിൽ എത്തു ന്നത്. ഇതിൽ ഇടനിലക്കാരുടെ ലാഭം മാറ്റി നിർത്തിയാൽ ബാക്കി തുക തമിഴകത്തേക്ക് ഒഴുകുന്നു എന്നാണ് റിപ്പോർട്ട്. ഓണവുമായി ബന്ധപ്പെട്ട് കേരളത്തിൽ പത്തു ദിവസ ങ്ങളിലായി നടക്കുന്ന സദ്യയ്ക്കായാണ് ഈ ആറു കോടിയുടെ വാഴയില വിപണിയിൽ എത്തുന്നത്. ഇതിൽ രണ്ടുകോടി രൂപ വരെയുള്ള കച്ചവടം തിരുവോണനാളിലേക്കു മാത്രമുള്ളതാണ് എന്നത് രസകരമായ മറ്റൊരു വസ്തുത.https://malayalamithram.in/from-tamilnadu-leaves-for-onasadya-kerala-pays-crores-as-price/
കൂടുതല്‍ ഓണ വിശേഷങ്ങള്‍ അറിയാം https://malayalamithram.in/category/onam/