Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചരിത്രസ്മരണകളുമായി എടപ്പ; റിയാദിൽ സൗദി സ്ഥാപകദിനം ആഘോഷിച്ചു.


റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, സൗദി അറേബ്യയുടെ ചരിത്രപ്രധാന ദിനമായ സൗദി ഫൗണ്ടിംഗ്ഡേ ആവേശത്തോടെയും ദേശ സ്നേഹാഭിമാനത്തോടെയും അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. 1727-ൽ ഇമാം മുഹമ്മദ് ബിൻ സൗദ് സ്ഥാപിച്ച ആദ്യ സൗദി സംസ്ഥാനത്തിന്റെ ചരിത്രപ്രാധാന്യം വിവരിച്ച് ഫൗണ്ടിംഗ് ഡേയുടെ മഹത്വം വിശദീകരിച്ചു.

പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ, പീസ് വാലി റിയാദ് ചാപ്റ്റർ പ്രസിഡന്റ് ഷിയാസ് കോട്ടയിൽ ഉൽഘാടനം നിർവഹിച്ചു. സൗദി ഭരണകൂടം പ്രവാസികൾക്ക് നൽകുന്ന സുരക്ഷിതവും വികസനാത്മകവുമായ ജീവിതാന്തരീക്ഷത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. സൗദി അറേബ്യ പ്രവാസികൾക്ക് രണ്ടാമത്തെ മാതൃഭൂമിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എടപ്പ ഭാരവാഹികളായ ഷുക്കൂർ ആലുവ, എം സാലി ആലുവ, അംജദ് അലി, ജിബിൻ സമദ്, എടപ്പ വുമൺസ് കളകറ്റീവ്സിൽ നിന്ന് നസ്രിയ ജിബിൻ, സബീന എം സാലി, നജു കബീർ എന്നിവർ ആശംസകൾ നേർന്നു.

എടപ്പ ടീമംഗങ്ങളായ മുഹമ്മദ് ഉവൈസ്, അഡ്വ. അജിത്‌ഖാൻ, ജസീർ കോതമംഗലം, നിഷാദ് ചെറുവട്ടൂർ, സഹൽ പെരുമ്പാവൂർ, പികെ ഷജീർ, സിയാവുദീൻ, നിജിൽ, സൗമ്യ സക്കറിയ, അമൃത മേലെമഠം, സ്വപ്‌ന ഷുക്കൂർ, സഫ്‌ന അമീർ, ലിയാ ഷജീർ എന്നിവർ പങ്കെടുത്തു. കേക്ക് കട്ടിങ്ങും മധുര വിതരണത്തോടും കൂടി അവസാനിച്ച ആഘോഷത്തിൽ, സെക്രട്ടറി സുഭാഷ് അമ്പാട്ട് സ്വാഗതവും ട്രഷറർ അമീർ കാക്കനാട് നന്ദിയും രേഖപ്പെടുത്തി. സൗഹാർദ്ദവും സാംസ്കാരിക മൂല്യങ്ങളും സമൂഹസേവനവും ശക്തിപ്പെടുത്താൻ എടപ്പ തുടർന്നും പ്രതിബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.


Read Previous

ഒരു ഗ്രാമത്തിന്റെ നോമ്പുതുറ; ഹോത്തയിൽ കേളി ജനകീയ ഇഫ്താര്‍

Read Next

വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു; വൈകിയത് അനുമതികള്‍ ലഭിക്കാത്തത് മൂലമെന്ന് പ്രിയങ്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »