ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൈനിക റാങ്കുകൾക്കുള്ളിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അടിവരയിടുന്നതായും. ഇന്ത്യൻ സായുധ സേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ നേട്ടങ്ങളും കഴിവുകളും അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്ക പെടുന്നതും സമഗ്രമായ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റിയാദ് അന്താരാഷ്ട്ര ഡിഫൻസ് എക്സ്പോയുടെ ഭാഗമായി നടന്ന സെമിനാറിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞ തില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യൻ വ്യോമസേനയിലെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റുമാരിൽ ഒരാളെന്ന നേട്ടം കൈവരിച്ച സ്‌ക്വാഡ്രൺ ലീഡർ ഭാവനാ കാന്ത് പറഞ്ഞു. പ്രതിരോധ, സുരക്ഷാ മേഖലകളിൽ കൂടുതൽ വൈവിധ്യത്തിലേക്കും ഉൾപ്പെടുത്തലുകളിലേക്കുമുള്ള ആഗോള പ്രസ്ഥാനമായി റിയാദിൽ നടന്ന വേൾഡ് ഡിഫൻസ് ഷോ മാറിയെന്ന് ഇന്ത്യൻ ആർമി കേണൽ പോനുങ് ഡോമിംഗ് ഇന്ത്യൻ നേവി ലെഫ്റ്റനൻ്റ് കമാൻഡർ അന്നു പ്രകാശ് എന്നിവര്‍ റിയാദില്‍ മാധ്യമ പ്രവര്‍ത്തകരു മായി സംസാരിക്കെ അഭിപ്രായപെട്ടു

സെമിനാറിൽ തന്‍റെ അനുഭവങ്ങളും ഉൾക്കാഴ്ചകളും പങ്കുവച്ചവെന്നും. സൈന്യത്തിലെ തന്‍റെ യാത്രയെക്കുറിച്ച് സംസാരിക്കുകയും ഇന്ത്യൻ പ്രതിരോധ സേനയിൽ സ്ത്രീകൾക്ക് വർദ്ധിച്ചുവരുന്ന അവസരങ്ങളെക്കുറിച്ച് സൂക്ഷ്മമായ കാഴ്ചപ്പാടുകൾ അവതപ്പിരിക്കാന്‍ കഴിഞ്ഞുവെന്നും സ്ത്രീകള്‍ എല്ലാ രംഗത്തേക്കും ധൈര്യപൂര്‍വ്വം കടന്നുവരണം, സായുധ സേനയിലടക്കം സ്ത്രീകളുടെ വലിയൊരു കടന്നുകയറ്റം സംജാതമാണ്, സുപ്രധാനമായ ഈ മാറ്റം പ്രതീക്ഷ നല്‍കുന്നതായും നേതൃത്വവും കമാൻഡ് സ്ഥാനങ്ങളും ഉൾപ്പെടെ സ്ത്രീകൾക്ക് വിപുലീകരിക്കാവുന്ന വഴികള്‍ ഏറെയുണ്ടെന്നും അത് പ്രയോചനപെടുത്താന്‍ സ്ത്രീകള്‍ മുന്നോട്ടു വരണമെന്നും മൂവരും ഊന്നി പറഞ്ഞു.

ഇന്ത്യൻ സായുധ സേനയ്ക്കുള്ളിലെ നാരി ശക്തിയെ (സ്ത്രീ ശക്തി) ആഘോഷിക്കുക മാത്രമല്ല, ലോകമെമ്പാടുമുള്ള പ്രതിരോധ റോളുകളിൽ സ്ത്രീകളെ സമന്വയിപ്പിക്കേ ണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിശാലമായ സംഭാഷണത്തെ പ്രോത്സാഹിപ്പിക്കു ന്നതായിരുന്നു സെമിനാര്‍. തങ്ങളുടെ രാജ്യങ്ങളുടെ സുരക്ഷയ്ക്കും പ്രതിരോധത്തിനും സംഭാവന നൽകാൻ സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുന്നതിൽ കൈവരിച്ച പുരോഗതിയും മുന്നോട്ട് പോകുന്ന പ്രവർത്തനങ്ങളും സെമിനാറില്‍ ചൂണ്ടികാണിക്കാന്‍ സാധിച്ചതായി സ്ക്വാഡ്രൺ ലീഡർ ഭാവനാ കാന്ത് പറഞ്ഞു

45 രാജ്യങ്ങളിലെ പ്രതിരോധ വിദഗ്ദരും അത്യാധുനിക പ്രതിരോധ ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കുന്ന റിയാദ് വേള്‍ഡ് എക്‌സ്‌പോ പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്. പുതിയത് പഠിക്കാനും പഠിച്ചത് മറ്റുളളവര്‍ക്കു പകരാനും എക്‌സ്‌പോ സഹായിച്ചു. സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുമായി സംയുക്ത വനിതാ സൈനിക അഭ്യാസത്തിനുളള ഉഭയകക്ഷി കരാറിനുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അതിന് സാധിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.സൗദിയില്‍ എത്തിയത് മുതല്‍ ഈ നിമിഷം വരെ നല്ല അനുഭവങ്ങളാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു. സൗദിയുടെ പൗരാണിക തലസ്ഥാനം ദിരിയ്യ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. എയര്‍പോര്‍ട്ട്, എക്‌സ്‌പോ കേന്ദ്രം, ഹോട്ടല്‍ എന്നിവിടങ്ങളിലെല്ലാം ഏറ്റവും മികച്ച പരിഗണനയും സ്വീകരണവുമാണ് ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ എംബസി സ്കൂളില്‍ കുട്ടികളുമായി സംവദിക്കുകയും കുട്ടികളുടെ രസകരമായ ചോദ്യങ്ങള്‍ക്ക് നര്‍മം കലര്‍ത്തിയുള്ള മറുപടിയും ഭാവിയില്‍ പഠിച്ചു വലുതായി ഇന്ത്യന്‍ പ്രതിരോധ സേനയില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക അവസരങ്ങളും നേട്ടങ്ങളും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ മൂവരും ശ്രമിച്ചിരുന്നു ഒരു നല്ല ധൈര്യമുള്ള അമ്മക്ക് മാത്രമേ മക്കളെ ധൈര്യശാലിയായി വളര്‍ത്താന്‍ കഴിയൂ, അതുകൊണ്ട് ഒന്നിലും പേടിച്ചു നില്‍ക്കാതെ സധൈര്യ മുന്നോട്ടു പോകണമെന്നും എനിക്കും അഞ്ചു വയസുള്ള മകനുണ്ടെന്നും അവനെ ധൈര്യ ത്തോടെ വളര്‍ത്താന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്, മകനെ രണ്ടുമാസത്തി ലൊരിയ്ക്കല്‍ രണ്ട് ദിവസം മാത്രമാണ് കാണാന്‍ കഴിയുന്നതെന്നും എങ്കിലും ഇന്ത്യയ്ക്കു വേണ്ടി സേവനം അനുഷ്ടിക്കുന്നതില്‍ അഭിമാനമുണ്ടെന്നും നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഒബ്‌സര്‍വറും നാവികസേനയിലെ ആദ്യത്തെ വനിതാ ഓഫീസര്‍ മാരില്‍ ഒരാളുമായ ലെഫ്റ്റനൻ്റ് കമാൻഡർ അന്നു പ്രകാശ് പറഞ്ഞു. ഐഎന്‍എസ് കൊച്ചി യുദ്ധക്കപ്പലിലെ ഉദ്യോഗസ്ഥയാണ് അവര്‍

റിയാദിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുള്ള നൂറുകണക്കിന് വരുന്ന പെണ്‍ കുട്ടികളാണ് നാരി ശക്തികളുമായി സംവാദത്തില്‍ പങ്കെടുത്തത്, ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി മുഹമ്മദ് ഷബീര്‍. കെ (Press, Information, Culture & Education) ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രധാന അധ്യാപികമാര്‍, സ്റ്റാഫുകള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു
