
യൂറോ കപ്പ് ഡെന്മാര്‍ക്ക് ഫിന്‍ലാന്‍ഡ് ആദ്യ പകുതി മത്സരം പുരോഗമിക്കെ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു. ഫുട്ബോൾ ലോകം വേദനയിലാണ്. ആശങ്കയിലും. ഫുട്ബോൾ പ്രേമികളെ ആകെ വേദനയിലാക്കി. മത്സരം ആദ്യ പകുതി അവസാനിക്കാനാകുന്ന സമയത്തായിരുന്നു കളിക്കിടയിൽ എറിക്സൺ കുഴഞ്ഞു വീണത്. ഉടൻ തന്നെ റഫറി കളി നിർത്തി മെഡിക്കൽ സംഘം കളത്തിൽ എത്തി. ദീർഘനേരം പരിചരണം നടത്തിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

മത്സരം ഉപേക്ഷിക്കുന്നതായി യുവേഫ അറിയിക്കുകയും ചെയ്തു. എറിക്സന്റെ പരിക്ക് സംബ ന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. താരത്തിന്റെ ആരോഗ്യ നില മെച്ചപ്പെടാനായി ഫുട്ബോൾ ലോകം ഇപ്പോൾ പ്രാർത്ഥനയിലാണ്. ഡെന്മാർക്ക് ടീമിലെ ഏറ്റവും മികച്ച താരമാണ് എറിക്സൺ. മുൻ സ്പർസ് താരമായ എറിക്സൺ ഇപ്പോൾ ഇന്റർ മിലാനിലാണ് കളിക്കുന്നത്.
ഡെന്മാര്‍ക്ക് സര്‍ക്കാര്‍ ഔദ്യോഗിക ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് അദ്ദേഹം ആശുപത്രിയില്‍ വെച്ച് കണ്‍തുറന്നു എന്നാണ് മറ്റു ആരോഗ്യ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല. അദ്ദേഹം കണ്‍തുറന്നതിന്റെ ചിത്രവും പുറത്തുവന്നു.
