യു പിയില്‍ ജിതിൻ പ്രസാദ പോയപ്പോൾ മറ്റൊരു യുവ നേതാവ് കോൺഗ്രസിലെത്തി, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാതെര ഞ്ഞെടുപ്പിന് പുതിയകരുക്കള്‍ നീക്കി പ്രിയങ്ക.


മുന്‍ സമാജ് വാദി പാര്‍ട്ടി യുവനേതാവ് അനില്‍ യാദവ് കോണ്‍ഗ്രസില്‍ ചേരുന്നു.

കോൺഗ്രസ് പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ സംസ്ഥാന നേതാവ് ജിതിന്‍ പ്രസാദ് ബിജെപി യിൽ ചേർന്നത്. അതേസമയം പാർട്ടിയിലെ ശക്തനായ നേതാവ് പോയെങ്കിലും മറ്റൊരു യുവ നേതാ വിനെ പാർട്ടിയിൽ എത്തിക്കാനായതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ യുപിയിൽ കോൺഗ്രസ്.

അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉത്തർപ്രദേശ്. എന്തുവിലകൊടുത്തും സംസ്ഥാനത്ത് നഷ്ടപ്രതാപം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യ ത്തോടെ ശക്തമായ പ്രവര്‍ത്തനമാണ് യുപിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി നടത്തുന്നത്.

വർഷങ്ങളോളം ഭരിച്ച സംസ്ഥാനത്ത് ഇന്ന് കോൺഗ്രസിന്റെ സ്ഥിതി ദയനീയമാണ്. ഒരുപക്ഷേ ഹിന്ദി ഹൃദയഭൂമിയിൽ തന്നെ കോൺഗ്രസ് ഏറ്റവും ദുർബലമായ സംസ്ഥാനമായി യുപി മാറി.നഷ്ട്ടപെട്ട പ്രതാപം തിരിച്ചു പിടിക്കുക എന്നത് ഏറെ ശ്രമകരമാണ് കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലും തദേശതെരഞ്ഞെടുപ്പിലും വോട്ടിംഗ് ശതമാനത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടാക്കിയെങ്കിലും കാര്യമായ സീറ്റ് ആക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല കോണ്‍ഗ്രസിന്‌ വോട്ടു ശതമാനം വര്‍ധിച്ചത് ശുഭസൂചനയായിട്ടാണ് കോണ്‍ഗ്രസ്‌ നേതൃത്വം കാണുന്നത് .

തനിച്ച് അധികാരം പിടിക്കാൻ സാധിച്ചില്ലേങ്കിലും തിരിച്ച് വരവിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. കൊവിഡ് പ്രതിസന്ധിയിൽ കടുത്ത വിമർശനങ്ങളാണ് ഇവിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിടുന്നത്. സർക്കാരിന്റെ പ്രതിച്ഛായ വീണ്ടെടുക്കാൻ യോഗിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമോ എന്നതുൾപ്പെടെയുള്ള ചർച്ചകൾ ബിജെപി ക്യാമ്പിൽ പുരോഗമിക്കുകയാണ്.പക്ഷെ നേതൃത്വമാറ്റം ബിജെപി ദേശിയം നേത്രുത്വം തള്ളികളയുന്നു.പക്ഷെ പോരായ്മകള്‍ പരിഹരിക്കണമെന്ന് ശക്തമായ നിര്‍ദേശം യോഗി ക്ക് പ്രധാനമന്ത്രിയും അമിതഷാ അടക്കമുള്ള നേതാക്കള്‍ നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് കോണ്‍ഗ്രസ്‌ ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശം കോൺഗ്രസിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നതെന്ന കാര്യത്തിൽ തർക്കമില്ല. സംസ്ഥാനത്ത് നിന്നുള്ള ബ്രാഹ്മണ നേതാക്കളിൽ പ്രമുഖനാണ് ജിതിൻ പ്രസാദ.ഠാക്കൂർ വിഭാഗ ക്കാര നായ യോഗി ആദിത്യനാഥിനെതിരെ ബ്രാഹ്മണ വിഭാഗത്തിനിടയിൽ കടുത്ത എതിർപ്പുകൾ ഉണ്ട്. ബ്രാഹ്മണർക്കിടയിൽ വലിയ പിന്തുണയുള്ള ജിതിൻ പ്രസാദയുടെ വരവ് ഈ എതിർപ്പുകൾ മറി കടക്കാനാകുമെന്ന് ബിജെപി കണക്ക്കൂട്ടല്‍.

ജിതിന്‍ പ്രസാദ പോയെങ്കിലും ചെറിയ ആശ്വാസം കിട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്സിനു ഇപ്പോള്‍ മുൻ സമാജ്വാദി പാർട്ടി വക്താവ് അനിൽ യാദവ് കോൺഗ്രസിൽ ചേർന്നതോടെയാണ് ഇത്. നോയിഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അനില്‍ യാദവ് സമാജ്‌വാദി പാര്‍ട്ടിയുടെ യുവനേതാക്കളിലൊരാളാ യിരുന്നു. അനിലിന്‍റെ ഭാര്യ പംഗുരി പഥക് നേരത്തേ തന്നെ കോൺഗ്രസ് പ്രവർത്തകയാണ്.

അനില്‍ യാദവ് സമാജ് വാദി പാര്‍ട്ടി വിടാന്‍ പ്രധാനകാരണമായി പറയുന്നത് ഭാര്യയ്ക്കെതിരെ സമാജ്വാദി പ്രവർത്തകർ നടത്തിയ അശ്ലീല പരാമർശങ്ങൾക്കെതിരെ നേരത്തേ നേതൃത്വത്തിന് പരാ തി നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും നേതൃത്വം സ്വീകരിച്ചിരുന്നില്ല. ഇതിൽ പ്രതിഷേ ധിച്ചാണ് അനിൽ സമാജ്വാദി പാർട്ടി വിട്ടത് എന്നാണ് അറിയുന്നത്. വരുന്ന നിയമസഭ തിരഞ്ഞെടു പ്പിൽ നോയിഡ മണ്ഡലത്തിൽ അനിലിനോ ഭാര്യ പംഗുരിക്കോ കോൺഗ്രസ് ടിക്കറ്റ് നൽകി യേക്കുമെന്നാണ് സൂചന

സംസ്ഥാനത്ത് സമാജ് വാദിപാര്‍ട്ടി കഴിഞ്ഞ തദേശതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിരുന്നു എസ്പിയുമായി തെരഞ്ഞെടുപ്പു സഖ്യത്തില്‍ ഒരുപക്ഷെ കോണ്‍ഗ്രസ്‌ തയ്യാറായേക്കും കഴിഞ്ഞ നിയസഭതെരഞ്ഞെടുപ്പില്‍ സംഖ്യത്തിന് കാര്യമായ നേട്ടം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല.കര്‍ഷക സമരം ഈ തെരഞ്ഞെടുപ്പില്‍ യു പിയില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രിയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.കൂടാതെ രണ്ടാം കോവിഡ് തരംഗം നേരിടുന്നതില്‍ കേന്ദ്ര സംസ്ഥാന ങ്ങള്‍ക്ക് ഉണ്ടായ വീഴ്ചയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

 

 

 

 

 

 

 


Read Previous

യൂറോ കപ്പ് ഡെന്മാര്‍ക്ക്‌ ഫിന്‍ലാന്‍ഡ്‌ ആദ്യ പകുതി മത്സരം പുരോഗമിക്കെ ഡെന്മാര്‍ക്ക്‌ താരം ക്രിസ്റ്റ്യൻ എറിക്സൺ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു, മത്സരം ഉപേക്ഷിച്ചു, പ്രാര്‍ത്ഥനയോടെ ഫുട്ബോൾ ലോകം.

Read Next

ഈ വര്‍ഷവും വിദേശത്ത്‌ നിന്നുള്ള ഹാജിമാര്‍ക്ക് ഹജ് നിര്‍വ്വഹിക്കാന്‍ അനുമതിയില്ല, കോവിഡ് വ്യാപനം കണക്കിലെടുത്താണ് സൗദി ഹജ് ഉംറ മന്ത്രാലയതിരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular