Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രതിദിനം ഏഴ് പട്ടികജാതി – പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു; ഞെട്ടിക്കുന്ന കണക്കുകളുമായി മധ്യപ്രദേശ് സര്‍ക്കാര്‍


ഭോപ്പാല്‍: പ്രതിദിനം പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഏഴ് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. പ്രതിപക്ഷ എംഎല്‍എ ആരീഫ് മസൂദിന്റെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

2022നും 2024നും ഇടയില്‍ എസ് സി/ എസ്ടി വിഭാഗങ്ങളിലെ 7418 സ്ത്രീകള്‍ക്ക് നേരെ ലൈംഗികാക്രമണം നടന്നതായും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഇതുപ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് പ്രതിദിനം ഏഴ് പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നു. ആക്രമണത്തില്‍ 558 സ്ത്രീകള്‍ കൊല്ലപ്പെട്ടതായും 338 പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്ന് വര്‍ഷത്തിനിടെ 1,906 പട്ടികജാതി/പട്ടികവര്‍ഗ സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായതായും കണക്കകള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പട്ടികജാതി/പട്ടികവര്‍ഗ സ്ത്രീകള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളില്‍ 44,978 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ ജനസംഖ്യയുടെ ഏകദേശം 38 ശതമാനം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ് – 16 ശതമാനം പട്ടികജാതിയില്‍പ്പെട്ടവരും 22 ശതമാനം പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും.


Read Previous

ജാമ്യാപേക്ഷ പരിഗണിച്ചില്ല, കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും; കേസ് എന്‍ഐഎ കോടതിയിലേക്ക്

Read Next

ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »