
റിയാദ് : ഒഐസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി. “ചരിത്രം വായനയിലൂടെ” എന്ന തലവാചകത്തിൽ വായന പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി റിയാദ് സെൻട്രൽ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗാന്ധി ഗ്രന്ഥാലയത്തി ലേക്ക് പുസ്തകങ്ങൾ കൈമാറി.ഡോ: സർവേപിള്ള രാധാകൃഷണന്റെ “മഹാത്മാ ഗാന്ധി എസ്സേസ് ആൻഡ് റിഫ്ലക്ഷൻസ് “ എന്ന പുസ്തകം കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗകത്തിന് മണ്ഡലം പ്രസിഡന്റ് നജീബ് കൈമാറിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
50 പുസ്തകങ്ങളാണ് ആദ്യ ഗഡുവായി നൽകുക. പ്രവാസികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുക ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയുടെ തുടക്കമായാണ് റിയാദിലെ കോൺഗ്രസ് ആസ്ഥാനമായ സബർ മതിയിൽ ആരംഭിച്ച ഗാന്ധി ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ നൽകിയതെന്ന് കൊണ്ടോട്ടി മണ്ഡലം കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി മണ്ഡലത്തിലെ വയനാശാല കൾക്കും പുസ്തകങ്ങൾ നൽകും.
കെട്ടിച്ചമച്ച കഥകൾ ചരിത്രമാക്കി എഴുതി പുതു തലമുറയേ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം രാജ്യത്താകെ നടക്കുമ്പോൾ യഥാർഥ ചരിത്രങ്ങൾ ഓർമ്മിപ്പിക്കാനുള്ള ശ്രമമാണ് “ചരിത്രം വായനയിലൂടെ” പദ്ധതി ലക്ഷ്യം വെക്കുന്നതെന്ന് മണ്ഡലം കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി ശ്രീ പി എ സലീം, ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദീഖ് കല്ലുപറമ്പൻ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും, ഗാന്ധി ഗ്രന്ദാലയം കോ കോർഡിനേറ്റർ സക്കീർ ദാനത്ത്, റസാഖ് പൂക്കോട്ടുപാടം,നൗഫൽ പാലക്കാടൻ, അബ്ദുല്ല വലാഞ്ചിറ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വഹീദ് വാഴക്കാട്, ജില്ലാ സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറി ജംഷാദ് തുവൂർ, ജില്ലാ ട്രഷറര്‍ സാദിക്ക്,ജില്ലാ ജനറൽ സെക്രട്ടറി അൻ സാർ വാഴക്കാട്, ജോയിന്റ് ട്രഷറര്‍ ഷറഫ് ചിറ്റൻ,ഉണ്ണി വാഴയൂർ, പ്രഭാകരൻ ഒളവട്ടൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സൻവിർ വാഴക്കാട് എന്നിവർ പങ്കെടുത്തു