Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിപ ഭീതി അകലുന്നു; കഴിഞ്ഞ 8 ദിവസങ്ങളായി പോസിറ്റീവ് കേസുകളില്ല


നിപയില്‍ കഴിഞ്ഞ 8 ദിവസങ്ങളായി പോസിറ്റീവ് കേസുകളില്ലെന്നത് ആശ്വാസകര മാണെന്ന് ആരോഗ്യമന്ത്രി. വെന്റിലേറ്ററിലായിരുന്ന 9 വയസുകാരന്റെ ആരോഗ്യനി ലയിൽ നല്ല പുരോഗതിയുണ്ട്. ഇതുവരെ 1106 സാമ്പിളുകൾ പരിശോധിച്ചു. 915 പേർ നിലവിൽ ഐസൊലേഷനിലുണ്ട്. കോഴിക്കോട് തുടർന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കമ്മ്യൂണിറ്റി സർവൈലൻസ് നടക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

അതേസമയം, നിപ ഭീഷണി കുറഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് വരും. തിങ്കളാഴ്‌ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും. കണ്ടെയിന്‍മെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തൽക്കാലം തുറക്കില്ല. ഇവിടെ ഓൺലൈൻ ക്ലാസ് തുടരണം. സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ജില്ലാ കളക്‌ടർ പറഞ്ഞു. 

സംസ്ഥാനത്ത് നിപയിൽ ഇന്നും ആശ്വാസം. പുതിയ പോസിറ്റീവ് കേസുകളില്ല. ഇന്നലെ രാത്രിയും ഇന്നുമായി  വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. സമ്പര്‍ക്കപ്പട്ടി കയിലുള്ള 915 പേരാണ് നിലവിൽ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. 

അതേസമയം, പബ്ലിക് ഹെല്‍ത്ത് ലാബുകൾ ഉള്‍പ്പെടെയുള്ള സ്‌റ്റേറ്റ്, ജില്ലാതല ലാബുക ളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങ ളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Read Previous

കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ സൗദി ദേശിയദിനാഘോഷവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

Read Next

സൗദി ദേശീയ ദിനാഘോഷം : സഫ മക്ക മെഡിക്കൽ സെന്റർ “അറബ് കഫെ” സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »