പാരീസ് ഒളിമ്പിക്സിനെത്തിയ അഞ്ച് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


പാരീസ്: ഒളിമ്പിക്സിനായി പാരീസിലെത്തിയ അഞ്ച് ഓസ്ട്രേലിയന്‍ വനിതാ വാട്ടര്‍ പോളോ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ മൂന്ന് താരങ്ങള്‍ കൂടി പോസിറ്റീവായെന്നാണ് റിപ്പോര്‍ ട്ടുകള്‍.

വാട്ടര്‍ പോളോ ടീമംഗങ്ങളില്‍ മാത്രമാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ച തെന്ന് ഓസ്ട്രേലിയയുടെ ഒളിമ്പിക്സ് ടീം ചീഫ് അന്ന മെയേഴ്സ് അറിയിച്ചു. ‘ഉച്ചതിരിഞ്ഞ് പരിശീലനമുണ്ട്. ആരോഗ്യനില തൃപ്തികരമാണെങ്കില്‍ മാത്രം പരിശീലനം തുടരും. ടീം കൃത്യമായ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട്’ – മെയേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു.

വാട്ടര്‍പോളോ മത്സരം ജൂലായ് 27 മുതല്‍ ഓഗസ്റ്റ് പതിനൊന്നുവരെയാണ്. താരങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒളിമ്പിക്സിന് കോവിഡ് ഭീതി ഇല്ലെന്നും അധികൃ തര്‍ അറിയിച്ചു. കോവിഡ് കേസുകളില്‍ നേരിയ വര്‍ധന ഉണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇതുവരെ ഇല്ലെന്നും ഫ്രാന്‍സിലെ ആരോഗ്യമന്ത്രി വലെടൗക്സും അറിയിച്ചു. കോവിഡ് കാരണം 2020ലെ ടോക്കിയോ ഒളിമ്പിക്സ് ഒരു വര്‍ഷത്തേക്ക് മാറ്റിവെച്ചതിന് ശേഷം വലിയതോതില്‍ കാണികളെ അനുവദിക്കാത്ത രീതിയില്‍ നടത്തിയിരുന്നു. ഇതിനു ശേഷം നടക്കുന്ന ഒളിമ്പിക്സാണ് പാരീസിലേത്.


Read Previous

വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നു’; പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ തകര്‍ത്ത് ഷാഫി പറമ്പില്‍, വീഡിയോ വൈറല്‍

Read Next

ഭരണഘടനാ പരമായ അധികാര പരിധി ലംഘിക്കുന്നു; കേരളത്തിനെതിരെ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »