
തിരുവനന്തപുരം: ഇലയില്ലാതെ എന്ത് ഓണസദ്യ എന്ന് ചിന്തിക്കുന്ന മലയാളിയെ ഊട്ടാനുള്ള വാഴയിലകൾ എത്തുന്നത് അങ്ങ് തമിഴ്നാട്ടിൽ നിന്നാണെന്നത് പുത്തരിയല്ല. എന്നാൽ ഇല വിൽപനയുടെ പേരിൽ ആറുകോടിയോളമാണ് വിപണിയിൽ എത്തു ന്നത്. ഇതിൽ ഇടനിലക്കാരുടെ ലാഭം മാറ്റി നിർത്തിയാൽ ബാക്കി തുക തമിഴകത്തേക്ക് ഒഴുകുന്നു എന്നാണ് റിപ്പോർട്ട്.
ഓണവുമായി ബന്ധപ്പെട്ട് കേരളത്തിൽ പത്തു ദിവസങ്ങളിലായി നടക്കുന്ന സദ്യയ്ക്കായാണ് ഈ ആറു കോടിയുടെ വാഴയില വിപണിയിൽ എത്തുന്നത്. ഇതിൽ രണ്ടുകോടി രൂപ വരെയുള്ള കച്ചവടം തിരുവോണനാളിലേക്കു മാത്രമുള്ളതാണ് എന്നത് രസകരമായ മറ്റൊരു വസ്തുത.
ഇലകൾ തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവരുന്ന ഇടനിലക്കാരുടെയും പ്രാദേശികവ്യാപാരി കളുടെയും ലാഭം മാത്രമാണ് കേരളത്തിൽ തങ്ങുന്നത്. അതും പരമാവധി രണ്ടുകോടി രൂപവരെയേ ഈ തുകയുള്ളൂ. ബാക്കി തുക തമിഴ്‌നാട്ടിലേക്ക് പോകുമെന്നാണ് വിവരം. ഇലയിൽ നിന്ന് നേട്ടമുണ്ടാക്കാൻ കേരളത്തിൽ ചില്ർ ഇതിനിടെ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
സ്വന്തം ഇലയിൽ ഓണമുണ്ണാൻ മലയാളി ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് കാറ്ററിങ് മേഖലയിലെ കണക്കുപ്രകാരം മൂന്നുലക്ഷം ഇലകൾ വരെയാണ് ഉത്രാടം, തിരുവോണം ദിനത്തിൽ വിറ്റുപോകുന്നത്. ഒരു കെട്ടിൽ ശരാശരി 250-300 ഇലകൾ വരെയുണ്ട് എന്നാണ് കണക്ക്.
ഇലയൊന്നിന് നാലു രൂപയാണ് വില. അതായത് ഒരു കെട്ടിന് 1200 രൂപ വരെ വില വരും. ഇത് ഉത്രാടം, തിരുവോണം നാളുകളിൽ ഉയരും. ആ ദിവസങ്ങളിൽ ഒരു കെട്ടിന്റെ വില 2000 രൂപ വരെയാകുമെന്നാണ് വിവരം. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം, കോയമ്പ ത്തൂർ, മൈസൂർ, പുളിയംപെട്ടി തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ഇല കേരളത്തിൽ എത്തുന്നത്.
അവിടെ കെട്ടൊന്നിന് 1000 രൂപ വരെയാണ് വില. ഏഴ് രൂപയ്ക്കാണ് ഓൺലൈനിൽ വിൽപ്പന എന്നും വിവരമുണ്ട്. കേരളത്തിൽ നിന്ന് ഓണസദ്യയ്‌ക്കൊപ്പം ഇലയും ഗൾഫ് നാടുകളിലേക്ക് കയറ്റുമതി ഉണ്ട്. നാല് ടൺ ഇലയാണ് സമീപദിനങ്ങളിൽ കൊച്ചിയിൽ നിന്ന് കയറിപ്പോയത് എന്നാണ് കണക്ക്.