ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
സിനിമയില്‍ ഗോസിപ്പുകള്‍ പുത്തരിയല്ല. വിവാഹം കഴിഞ്ഞാലും ഭാര്യയും മക്കളും ഉണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ സിനിമകള്‍ ഒന്നിച്ചു ചെയ്തു കഴിഞ്ഞാല്‍ പിന്നെ നായികയെയും നായകനെയും കുറിച്ചുള്ള ഗോസിപ്പുകള്‍ സര്‍വ്വ സാധാരണമാണ്. ചിലര്‍ ഇത്തരം ഗോസിപ്പുകളോട് പ്രതികരി യ്ക്കും. മറ്റും ചിലര്‍ കേട്ട ഭാവം പോലും നടിയ്ക്കാതെ പോവും. നാഗാര്‍ജ്ജുന അക്കിനേനിയും അങ്ങനെയൊക്കെ തന്നെയാണ്.
തന്നെയും തന്റെ കൂടെ അഭിനയിച്ച നായികമാരെയും സംബന്ധിച്ച് വരുന്ന ഗോസിപ്പുകള്‍ ഒരിക്കലും വ്യക്തിപരമായി എടുക്കാറില്ല എന്ന് നടന്‍ പറയുന്നു. എന്നാല്‍ ഒരു ഗോസിപ്പ് മാത്രം തന്റെ ക്ഷമ പരീക്ഷിച്ചു എന്നാണ് നാഗാര്‍ജ്ജുന പറയുന്നത്.
അനുഷ്‌ക ഷെട്ടി, ചാര്‍മി കൗര്‍, പൂനം കൗര്‍ തുടങ്ങിയ നായികമാരോടൊപ്പമൊക്കെ എന്റെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ശരിയാണ്, ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. ഇവരുടെയൊക്കെ കരിയറിന്റെ തുടക്കത്തില്‍ ഞാനുമൊരുമിച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. ചാര്‍മി കൗറിന് ആദ്യത്തെ പ്രതിഫലം കൊടുത്തത് ഞാന്‍ മൂലമായിരുന്നു. അന്ന് മുതല്‍ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും ചാര്‍മി എന്നെ അറിയിക്കാറുണ്ട്.
ഒരു പുതിയ അപ്പാര്‍ട്‌മെന്റെ എടുത്തപ്പോള്‍ ചാര്‍മി എന്നെ വിളിച്ച് വിവരം പറഞ്ഞിരുന്നു. ഉടനെ വാര്‍ത്ത വന്നു, നാഗാര്‍ജ്ജുന ചാര്‍മി കൗറിന് അപാര്‍ട്‌മെന്റ് വാങ്ങിച്ചു കൊടുത്തു എന്ന്. ഇത്തരം ഗോസിപ്പുകളൊക്കെ പലപ്പോഴും ചിരിയ്ക്ക് വകവരുത്താറുണ്ട്. എന്റെ നായികമാരുമായൊക്കെ കുടുംബത്തിനും നല്ല ബന്ധമാണ്. ഇല്ലാത്ത ഗോസിപ്പുകളുടെ പേരില്‍ നല്ല സൗഹൃദങ്ങളൊന്നും ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല.
അതേ സമയം അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പം വന്ന ഗോസിപ്പ് തന്നെ വേദനിപ്പിച്ചു എന്ന് നാഗാര്‍ജ്ജുന പറയുന്നു. ഞാനും അനുഷ്‌കയും ഡേറ്റിങിലാണെന്ന് ഗോസിപ്പുകള്‍ വന്നതിന് തൊട്ടു പിന്നാലെ എന്റെ മകന്‍ നാഗ ചൈതന്യയെയും അനുഷ്‌കയെയും ചേര്‍ത്തും ഗോസിപ്പുകള്‍ പ്രചരിച്ചു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഇത്തരം മാധ്യമപ്രവര്‍ത്തകരോട് പുച്ഛം തോന്നിയെന്ന് നാഗാര്‍ ജ്ജുന പറഞ്ഞു.
പത്തോളം സിനിമകളില്‍ ഞാനും അനുഷ്‌ക ഷെട്ടിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍, ഡോണ്‍, രഗഡ, താണ്ഡവം, ഓം നമോ വെങ്കടേശയ, കേഡി, കിങ് അങ്ങനെ കുറേ ചിത്രങ്ങള്‍. എന്നാല്‍ ഞങ്ങളുടെ സൗഹൃദത്തിന് വിള്ളല്‍ വീഴ്ത്തിയുള്ള ഇത്തരം ഗോസിപ്പുകള്‍ കാരണം ഒരുമിച്ചുള്ള സിനിമകള്‍ ചെയ്യാന്‍ പിന്നീട് അനുഷ്‌ക മടിച്ചു എന്ന് നാഗാര്‍ജ്ജുന പറയുന്നു.