ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ഫാസെലോസ് വള്‍ഗാരിസ്’ എന്നറിയപ്പെടുന്ന ‘ബീന്‍’ കുടുംബത്തിലെ അംഗമാണ് ‘ഗ്രീന്‍ ബീന്‍സ്’ അല്ലെങ്കില്‍ ‘ഫ്രഞ്ച് ബീന്‍സ്’ എന്നറിയപ്പെടുന്ന ബീന്‍ വര്‍ഗം. ലോകമെമ്പാടും ഏകദേശം 150 ഇനം ഗ്രീന്‍ ബീന്‍സ് ഇനങ്ങള്‍ ഉണ്ട്. വിവിധയിനം ഗ്രീന്‍ ബീന്‍സ് ഉണ്ടെങ്കിലും അവയുടെയെല്ലാം ആരോഗ്യ ഗുണങ്ങള്‍ ഒന്നുപോലെ തന്നെയാണ്. ഗ്രീന്‍ ബീന്‍സിന്റെ പോഷകഗുണങ്ങളെക്കുറിച്ചറിയാം:
ഗ്രീന്‍ ബീന്‍സ് വൈവിധ്യമാര്‍ന്ന പച്ചക്കറിയാണ്. വ്യത്യസ്ത കാലാവസ്ഥകളില്‍ ഇത് വളര്‍ത്താം. ഇതുതന്നെയാണ് ഇതിനെ ജനപ്രിയവും ആഗോളതലത്തില്‍ അംഗീകരിച്ചതുമായ ഭക്ഷണമാക്കി മാറ്റിയത്. അമേരിക്കന്‍യൂറോപ്യന്‍ ഭക്ഷണരീതിയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണെങ്കിലും ഏഷ്യയിലും ആഫ്രിക്കയിലും മറ്റുമാണ് ഇവ വ്യാപകമായി കൃഷിചെയ്യപ്പെടുന്നത്. യു.എന്‍. ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് ചൈന, ഇന്‍ഡൊനീഷ്യ, ഇന്ത്യ, ടര്‍ക്കി എന്നീ രാജ്യങ്ങളാണ് ഗ്രീന്‍ ബീന്‍സ് കൃഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
വിത്തുകള്‍ പാകിയാണ് ബീന്‍സ് കൃഷിചെയ്യുന്നത്. സാധാരണയായി കൃഷിചെയ്യുന്നത് രണ്ടുതരത്തി ലുള്ള ബീന്‍സുകളാണ്. കുറ്റിച്ചെടിയായി വളരുന്ന ഇനവും (ബുഷ് ബീന്‍സ്), പടര്‍ന്നുപന്തലിക്കുന്ന വയും (പോള്‍ ബീന്‍സ്). കുറ്റിച്ചെടിയായുള്ള ഇനങ്ങളുടെ വിളവെടുപ്പ് ശരാശരി 60 ദിവസത്തിനു ള്ളില്‍ നടത്താന്‍ കഴിയുമ്പോള്‍, പടര്‍ന്നുപന്തലിക്കുന്ന ഇനം വിളവെടുക്കുന്നതിനായി ശരാശരി 80 ദിവസം വേണ്ടിവരുന്നു. ബുഷ് ബീന്‍സ് കുറ്റിച്ചെടി ആയതിനാല്‍, പിന്തുണ ആവശ്യമില്ല, വേഗമേറിയ വളര്‍ച്ചയും ഉണ്ടാക്കും. ചുരുക്കിപ്പറഞ്ഞാല്‍ കുറ്റിച്ചെടി ബീന്‍സ് കര്‍ഷകര്‍ക്ക് ഒരൊറ്റ സീസണില്‍ ഒന്നില്‍ കൂടുതല്‍ വിളവെടുക്കാന്‍ കഴിയും. നമ്മുടെ നാട്ടില്‍ കൃഷിചെയ്യപ്പെടുന്ന ഗ്രീന്‍ ബീന്‍സ് ഇനങ്ങളുടെ പേര് പട്ടാണി, അരക്കൊടി, ബട്ടര്‍, മുരിങ്ങ ബീന്‍സ്, സെലക്ഷന്‍ ബീന്‍സ് എന്നിങ്ങനെയാണ്.
പോഷകാഹാര വസ്തുതകള്‍
അമേരിക്കന്‍ ഐക്യനാടുകളിലെ കൃഷി വകുപ്പ് (യു.എസ്.ഡി.എ.) നാഷണല്‍ ന്യൂട്രിയന്റ്് േഡറ്റാബേസ് അനുസരിച്ച്, ഗ്രീന്‍ ബീന്‍സ് രുചികരമാണ്, കലോറിയും കൊഴുപ്പും കുറവുമാണ്. അതില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടില്ല. നാരുകളുടെ അളവ് കൂടുതലാണ്, മാത്രമല്ല ഈ ബീന്‍സ് ദൈനംദിന പ്രോട്ടീനുകളും നല്‍കുന്നു. വിറ്റാമിന്‍ എ, സി, കെ, ബി 6, ഫോളിക് ആസിഡ് തുടങ്ങിയ വിറ്റാമിനുകള്‍ സ്വായത്തമാക്കുന്നതിനുള്ള എളുപ്പ സ്രോതസ്സായും ഇവ പ്രവര്‍ത്തിക്കുന്നു. ധാതുക്കളുടെ കാര്യത്തില്‍, കാത്സ്യം, സിലിക്കണ്‍, ഇരുമ്പ്, മാംഗനീസ്, പൊട്ടാസ്യം, ചെമ്പ് എന്നിവയുടെ നല്ല ഉറവിടമാണ് ഗ്രീന്‍ ബീന്‍സ്.
അമേരിക്കയിലും യൂറോപ്പിലും പ്രചാരമുള്ള ‘ക്യാന്‍ഡ് ബീന്‍സ്’ ആണ് അധികം പ്രചാരമുള്ളതും, എളുപ്പത്തില്‍ ലഭ്യമായതും. എന്നാല്‍, ഇതില്‍ 362 മൈക്രോഗ്രാം സോഡിയം അടങ്ങിയിരിക്കുന്നു. അതിനാല്‍, ഉപഭോക്താക്കള്‍ അത് കഴുകിയതിന് ശേഷം ഉപയോഗിക്കുന്നു. ഇങ്ങനെ ക്യാന്‍ഡ് ആയി ലഭിക്കുന്നതിനേക്കാള്‍ ആരോഗ്യഗുണങ്ങള്‍ ഉള്ളത് ഫ്രഷ് പച്ചക്കറിയില്‍ തന്നെയാണ്. യു.എസ്.ഡി.എ. നാഷണല്‍ ന്യൂട്രിയന്റ് ഡേറ്റാ ബേസ് അനുസരിച്ച്, ഒരു സ്റ്റാന്‍ഡേര്‍ഡ് കപ്പ് ടിന്നിലടച്ച സ്‌നാപ്പ് ബീന്‍സില്‍ (ഏകദേശം 150 ഗ്രാം) അടങ്ങിയിട്ടുള്ളത് ഇവയാണ്: