രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശാപം മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ്: സത്യന്‍ അന്തിക്കാട്.

കൊച്ചി: മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ് രാഷ്ട്രീയത്തിലെ ശാപമെന്ന് സത്യൻ അന്തിക്കാട്. കള്ളവും ചതിയും ഒന്നുമില്ലാത്ത ഭരണം വേണമെന്ന് സ്വപ്‌നം കണ്ടിട്ട് കാര്യമില്ല. എങ്കിലും അഴിമതിയില്ലാത്ത ഭരണം വേണം. അധികാരം എന്നാൽ‍ തനിക്കും, തന്നെ ചുറ്റിപ്പറ്റി നിൽ‍ക്കുന്നവർ‍ക്കും പണം ഉണ്ടാക്കാൻ‍ കിട്ടുന്ന അവസരമാണ് എന്ന് കരുതാത്ത നേതാക്കൾ‍ വേണമെന്നും സത്യൻ അന്തിക്കാട് പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ഒരു പ്രമുഖ വാർത്താ മാധ്യമത്തോട് പ്രതികരിക്കകയായി രുന്നു അദ്ദേഹം വർ‍ഷങ്ങളോളം എം.പിയും എം.എൽ‍.എയും മന്ത്രിയും ആയവരോട് ഒരു പ്രാവശ്യം മാറി നിൽ‍ക്കാൻ പറഞ്ഞാൽ‍ ‘പറ്റില്ല, ജനങ്ങളെ സേവിച്ചേ തീരൂ’ എന്ന് വാശി പിടിച്ച്, അവസരം കിട്ടിയില്ലെങ്കിൽ‍ മറുകണ്ടം ചാടി ഇന്നലെ വരെ പ്രവർ‍ത്തിച്ച പാർ‍ട്ടിയെ തെറി വിളിക്കുന്നതാണ് ഇന്നത്തെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തമാശ.

കൊച്ചി: മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ് രാഷ്ട്രീയത്തിലെ ശാപമെന്ന് സത്യൻ അന്തിക്കാട്. കള്ളവും ചതിയും ഒന്നുമില്ലാത്ത ഭരണം വേണമെന്ന് സ്വപ്‌നം കണ്ടിട്ട് കാര്യമില്ല. എങ്കിലും അഴിമതിയില്ലാത്ത ഭരണം വേണം. അധികാരം എന്നാൽ‍ തനിക്കും, തന്നെ ചുറ്റിപ്പറ്റി നിൽ‍ക്കുന്നവർ‍ക്കും പണം ഉണ്ടാക്കാൻ‍ കിട്ടുന്ന അവസരമാണ് എന്ന് കരുതാത്ത നേതാക്കൾ‍ വേണമെന്നും സത്യൻ അന്തിക്കാട് പറയുന്നു.

അത്തരക്കാർ‍ ഇല്ലാത്ത ഒരു കാലം സ്വപ്നത്തിലുണ്ട്. സത്യം പറഞ്ഞു ജീവിക്കാനാണ് ഏറ്റവും എളുപ്പമെന്ന് നമ്മുടെ പല നേതാക്കൾ‍ക്കും അറിയില്ല. സൗഹൃദത്തോടെ നമ്മളിൽ‍ ഒരാളായി നടക്കുന്ന മന്ത്രിമാർ‍ ഒരു സ്വപ്നമാണ്. എതിരാളികളെ ഒതുക്കാൻ‍ പൊലീസിനെ കരുവാക്കുന്ന സന്പ്രദായവും പാടില്ല.

കൂടാതെ സാഹിത്യത്തിലും കലയിലും സ്‌പോർ‍ട്‌സിലുമെല്ലാം ഒരു ചെറിയ അറിവെങ്കിലും ഭരണാധികാരികൾ‍ക്ക് ഉണ്ടായിരിക്കണം. ഖസാക്കിന്റെ വേറെ എന്തൊക്കെയോ വായിച്ചിട്ടുണ്ട് ഇതിഹാസം വായിക്കാൻ സമയം കിട്ടിയിട്ടില്ല എന്ന് പറയുന്ന അയ്മനം സിദ്ധാർ‍ത്ഥന്‍മാരെ (ഇന്ത്യന്‍ പ്രണയകഥയിൽ‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രം) നമുക്കാവശ്യമില്ല എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

Read Previous

വെബ് സീരീസ് ബോംബെ ബീഗംസ് നെറ്റ്ഫ്ലിക്സില്‍ ശ്രദ്ധനേടുന്നു.

Read Next

മലയാള സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന് ശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരനാണ് പുനത്തിൽ കുഞ്ഞബ്ദുള്ള

Leave a Reply

Your email address will not be published. Required fields are marked *

Most Popular