ഒരേ നമ്പറിൽ രണ്ട് വോട്ടർ ഐഡി കാർഡ്; മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് വോട്ട് ചെയ്യാനായില്ല #Lok Sabha Election 2024


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. തന്‍റെ വോട്ടർ ഐഡി കാർഡിന്‍റെ അതേ നമ്പറിൽ മറ്റൊരു വോട്ടർ ഐഡി കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വോട്ട് ചെയ്യാൻ കഴിയാത്തതെന്ന് കെ എം എബ്രഹാം പറഞ്ഞു.

സംഭവത്തിൽ ഭരണാധികാരി കൂടിയായ ജില്ലാ കളക്‌ടർക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. പൂജപ്പുര എൽപി സ്‌കൂളിലെ ബൂത്ത് നമ്പർ 41 ലാണ് കെ എം എബ്രഹാം വോട്ട് ചെയ്യാനെത്തിയത്. തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വോട്ടർ ഐഡി കാർഡ് നൽകി. അവർ വോട്ടർ ഐഡി കാർഡ് നമ്പർ സെർച്ച് ചെയ്‌ത് നോക്കിയപ്പോഴാണ് ഇതേ നമ്പറിൽ മറ്റൊരു സ്ത്രീയുടെ പേരും വോട്ടേഴ്‌സ് ലിസ്‌റ്റിൽ ഉള്‍പ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് കെ എം എബ്രഹാമിന് വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്നു. അതേസമയം ഒരേ നമ്പറിൽ എങ്ങനെയാണ് രണ്ട് തിരിച്ചറിയൽ കാർഡ് ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. തുടർന്നാണ് ഇത് സംബന്ധിച്ച് ജില്ലാ കലക്‌ടർക്ക് പരാതി നൽകിയത്.


Read Previous

കേരളത്തില്‍ ഒരു സീറ്റിലും ബിജെപി ജയിക്കില്ല; തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തൽ ആകില്ലെന്നും എംവി ഗോവിന്ദന്‍ #MV GOVINDAN CASTS VOTE

Read Next

പേപ്പർ ബാലറ്റിലേക്ക് ഇനി മടങ്ങാൻ കഴിയില്ല’; വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ഹർജി തള്ളി സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular