ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025ലെ ഹജ്ജിന് ഇതുവരെയായി 15,261 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 3406 അപേക്ഷകള്‍ 65 വയസ്സിനു മുകളിലുള്ള വിഭാഗത്തിലും 1641 പുരുഷ മെഹ്‌റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലും 10214 ജനറല്‍ വിഭാഗത്തിലുമാണ്. സ്വീകാര്യയോഗ്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.
കവര്‍ നമ്പര്‍ മുഖ്യ അപേക്ഷന് എസ്എംഎസ് ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാം. കവര്‍ നമ്പറിന് മുന്നില്‍ 65 വയസിനു മുകളിലുള്ള വിഭാത്തിന് കെഎല്‍ആര്‍ എന്നും ലേഡീസ് വിതൗട്ട് മെഹറത്തിന് കെഎല്‍ഡബ്ല്യുഎം എന്നും ജനറല്‍ കാറ്റഗറിക്ക് കെഎല്‍എഫ് എന്നുമാണുണ്ടാവുക.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2024 സപ്തംബര്‍ 23 വരെ നീട്ടിയിട്ടുണ്ട്. 2024 സപ്തംബര്‍ 23നുള്ളില്‍ ഇഷ്യു ചെയ്തതും 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുമുള്ള പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിന്ന് മുമ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കണം. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭ്യമാണ്.