തിരുവനന്തപുരം: മകളെ ശല്യം ചെയ്തതു തടഞ്ഞ പിതാവിനെ കൊല്ലാൻ വീടിനുള്ളി ലേക്ക് പാമ്പിനെ കടത്തിവിട്ടു. അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീടിനുള്ളി ലേക്കാണ് പാമ്പിനെ കടത്തിവിട്ടത്. ഞെട്ടിക്കുന്ന കൊലപതാക ശ്രമവുമായി ബന്ധപ്പെട്ട് കോടന്നൂർ സ്വദേശി എസ്കെ സദനത്തിൽ കിച്ചു (30)വിനെ പൊലീസ് പിടികൂടി.

ഇന്ന് പുലർച്ചെയാണ് സംഭവം. പെൺകുട്ടിയെ യുവാവ് പിന്നാലെ നടന്നു ശല്യം ചെയ്തിരുന്നു. ഇതു വീട്ടുകാർ വിലക്കി. ഇതിന്റെ വൈരാഗ്യമാണ് പിന്നിൽ. പുലർച്ചെ മൂന്നരയോടെയാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീടിനു സമീപം ആരോ എത്തിയ ശബ്ദം വീട്ടുകാർ കേട്ടു. അതിനിടെ യുവാവ് പാമ്പിനെ അകത്തേ ക്കിട്ടു.
വീട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു. പാമ്പിനെ വീടിനുള്ളിൽ ഇട്ട് പ്രതി ബൈക്ക് ഉപേ ക്ഷിച്ചു ഓടി പോവുകയായിരുന്നു. ബൈക്കിന്റെ നമ്പർ മനസിലാക്കിയാണ് പ്രതി ആരെന്നു കണ്ടെത്തിയത്.പാമ്പ് ഏതു വിഭാഗത്തിൽപ്പെട്ടതാണെന്നു കണ്ടെത്താൻ പാലോട് മൃഗാശുപത്രിയിൽ പരിശോധന നടത്തും. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.