ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ സന്ദര്‍ശിച്ച് പൂച്ചെണ്ട് നല്കിയ പൊലീസ് മേധാവിക്ക് സസ്പെന്ഷന്. തെലങ്കാന ഡിജിപി അഞ്ജനി കുമാറിനാണ് സസ്പെന്ഷന് നല്‍കിയത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

തെരഞ്ഞെടുപ്പ് ഫലം വരുന്ന ഘട്ടത്തില്‍ അഞ്ജനി കുമാറും മറ്റ് രണ്ട് ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രേവന്ത് റെഡ്ഡിയെ കാണാന്‍ ഹൈദരാബാദിലെ വസതിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഡിജിപി കോണ്‍ഗ്രസ് അധ്യക്ഷന്‍ പൂച്ചെണ്ട് നല്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ഞായറാഴ്ച രാവിലെയാണ് സംസ്ഥാന പൊലീസ് നോഡല്‍ ഓഫീസര്‍ സഞ്ജയ് ജെയിന്, നോഡല്‍ ഓഫീസര്‍ മഹേഷ് ഭഗവത് എന്നിവര്‍ക്കൊപ്പം ഡിജിപി ഹൈദരാബാദി ലെത്തി രേവന്ത് റെഡ്ഡിയെ കണ്ടത്. പൂച്ചണ്ട് നല്കി അഭിനന്ദിക്കുന്ന വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. വീഡിയോയില്‍ പൊലീസ് മേധാവി പൂച്ചെണ്ട് നല്‍കുന്നത് വ്യക്തമായിരുന്നു. ഫലപ്രഖ്യാപനത്തിന് മുമ്പായിരുന്നു കൂടിക്കാഴ്ച. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കുക യായിരുന്നു. ഡിജിപിയെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി എ ശാന്തികുമാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയായിരുന്നു.
