ഇസ്രയേല്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ ആക്രമണം; വസതിക്ക് സമീപം ഡ്രോണ്‍ പതിച്ചു: നെതന്യാഹു സുരക്ഷിതന്‍


ടെൽ അവീവ്: ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്ക് സമീപം ഡ്രോൺ പതിച്ചു വെന്നും റിപ്പോർട്ട്. നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള അയച്ച ഡ്രോൺ ആയിരുന്നുവെന്നാണ് നി​ഗമനം. സിസേറിയ ടൗണിലാണ് ഡ്രോൺ ആക്രമണമു ണ്ടായത്. ടൗണിലെ ഒരു കെട്ടിടത്തിൽ ഡ്രോൺ പതിച്ചെങ്കിലും ആളപായമില്ല. ലെബനനിൽ നിന്ന് തൊടുത്തുവിട്ട മറ്റ് രണ്ട് ഡ്രോണുകളെ ഇസ്രയേലി സൈന്യം ശക്തമായി പ്രതിരോധിച്ചു.

ആക്രമണത്തിൽ നെതന്യാഹു സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഡ്രോണുകൾ പതിച്ചതോടെ ടെൽ അവീവിലും ​ഗ്ലിലോട്ടിലേയും വിവിധ ഭാ​ഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി.

അടുത്തിടെയായിരുന്നു ഹിസ്ബുള്ള തലവനെയും പിൻ​ഗാമിയാകാൻ പോകുന്ന ഭീകരനെയും ഇസ്രയേൽ വധിച്ചത്. ലെബനനിൽ ഹിസ്ബുള്ള പ്രവർത്തകരെ കേന്ദ്രീകരിച്ച് നടന്ന കൂട്ട പേജർ സ്ഫോടനങ്ങൾക്ക് പിന്നാലെയായിരുന്നു ഭീകര സംഘടനയുടെ തലവനായ ഹസൻ നസ്റുള്ളയെ അടക്കം ഇസ്രയേൽ വധിച്ചത്. കഴിഞ്ഞ ദിവസം ഹമാസ് നേതാവിനെയും ഇസ്രയേൽ സൈന്യം വധിച്ചിരുന്നു.

ഗാസ മുനമ്പിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിൽ മൂന്ന് ഹമാസ് നേതാക്കള്‍ കൊല്ല പ്പെട്ടത്. ഇതിലൊരാൾ തലവൻ യഹിയ സിൻവറായിരുന്നു. തിരിച്ചറിയാനാ കാത്ത നിലയിലാണ് മൃതദേഹം ലഭിച്ചതെങ്കിലും ഡിഎൻഎ പരിശോധനകളിലൂടെ യഹി യയാണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ലെബനനിൽ നിന്ന് ഹിസ്ബു ള്ളയുടെ ഡ്രോണാക്രമണം ഉണ്ടായത്.

ഒരു വര്‍ഷം പിന്നിട്ട ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണ് ഇതെന്ന് ലോകനേതാക്കള്‍ അഭിപ്രായപ്പെട്ടു. ബന്ദികളെ വിട്ടയച്ച് യുദ്ധവിരാമത്തിനുള്ള വഴി യൊരുക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇറ്റാലിയന്‍ പ്രധാന മന്ത്രി ജോര്‍ജിയ മെലോണിയും ഹമാസിനോട് ആവശ്യപ്പെട്ടിരുന്നു.


Read Previous

മലയാളികൂട്ടം സദാഫ്ക്കോ റിയാദ് വാര്‍ഷികാഘോഷം.

Read Next

ദിവ്യയെ പദവിയില്‍ നിന്ന് നീക്കിയത് ശിക്ഷ; സംഘടനാ നടപടി ഉടനില്ല, പിപി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »