ഗാസ: ഈസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ പങ്ക് ചേര്‍ന്നതമായി യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍. സനയിലെ തങ്ങളുടെ അധികാരകേന്ദ്രത്തില്‍ നിന്ന് 1000 മൈലിലധികം ദൂരെയുള്ള ഇസ്രായേല്‍-ഹമാസ് യുദ്ധ മുനമ്പിലേക്ക് തങ്ങള്‍ നീങ്ങിയതായി ഹൂത്തികള്‍ അറിയിച്ചു. ഇസ്രായേലിന് നേരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചതായി ചൊവ്വാഴ്ച ഹൂത്തി നേതൃത്വം പറഞ്ഞു.
ഇറാന്‍ പിന്തുണയുള്ള ‘പ്രതിരോധത്തിന്റെ അച്ചുതണ്ടിന്റെ’ ഭാഗമായാണ് ഹൂതികള്‍ പലസ്തീനിന് പിന്നില്‍ അണിനിരക്കുന്നത് എന്നാണ് വിവരം. തങ്ങള്‍ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിട്ടുണ്ടെന്നും പലസ്തീനികളെ വിജയത്തിലേക്ക് നയിക്കാന്‍ ഇനിയും അത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ഹൂതി സൈനിക വക്താവ് യഹ്യ സാരി ഒരു ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇസ്രയേലിനെതിരെ ഹൂതികള്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിതെന്നും ഒക്ടോബര്‍ 28 ന് ഈജിപ്തിലെ സ്‌ഫോടനങ്ങള്‍ക്ക് കാരണമായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് സ്ഥിരീകരിക്കുന്ന തായും സാരി പറഞ്ഞു. ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നത് വരെ ഹൂതികള്‍ ആക്രമണം തുടരും എന്നും അദ്ദേഹം പറഞ്ഞു. ഹൂതികളുടെ ആക്രമണം അസഹനീ യമാണെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി പറഞ്ഞു.
ലെബനന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ടെഹ്റാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന ഇസ്രായേലിനെതിരായ ചെറുത്തുനില്‍പ്പിന്റെ അച്ചുതണ്ടിന്റെ ഭാഗമാണ് തങ്ങളെനന്ന് ഹൂതി ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ ഹബ്തൂര്‍ ചൊവ്വാഴ്ച പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഇറാഖി മിലിഷ്യകളായ ഹൂതികള്‍ ഇറാഖിലെയും സിറിയയിലെയും യു എസ് സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുന്നു.
ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ള ലെബനീസും അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേനയുമായി വെടിവെപ്പ് നടത്തുന്നുണ്ട്. യെമന്‍ യുദ്ധസമയത്ത് സൗദി അറേബ്യയിലും യുഎഇയിലും നടത്തിയ ആക്രമണങ്ങളില്‍ ഹൂതികള്‍ തങ്ങളുടെ മിസൈല്‍, ഡ്രോണ്‍ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. ഹൂതികള്‍ക്ക് ആയുധം നല്‍കുകയും പരിശീലനം നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്യുന്നത് ഇറാന്‍ ആണെന്നാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആരോപിക്കുന്നത്.
അതേസമയം ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്ക, ഗാസയിലെ സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ വിമാനവാഹിനിക്കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്. യുദ്ധം പടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇറാനും പറഞ്ഞു. എന്നാല്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയാന്‍ ടെഹ്റാന്റെ സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന മുന്നറിയിപ്പും നല്‍കി.
സയണിസ്റ്റ് ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങള്‍ക്കും അതിന് അമേരിക്ക നല്‍കുന്ന പൂര്‍ണ്ണ പിന്തുണക്കും മുന്നില്‍ പ്രതിരോധ ഗ്രൂപ്പുകള്‍ നിശബ്ദത പാലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേല്‍ നല്‍കിയ തിരിച്ച ടിയില്‍ പലസ്തീനില്‍ 8,500-ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ 3,500-ലധികം പേരും കുട്ടികളായിരുന്നു.