ബിജെപിയുടെ വരൾച്ചാ പഠനം പ്രഹസനം’: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ


കർണാടകയിൽ വരൾച്ചയെ കുറിച്ച് പഠിക്കാൻ ബിജെപി 17 സംഘങ്ങളെ വിന്യസിച്ച സംഭവത്തെ പ്രഹസനമെന്ന് വിശേഷിപ്പിച്ച് സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ. മഴക്കുറവ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന ബിജെപി ഘടകം വരൾച്ചയെ കുറിച്ച് പഠിക്കാൻ 17 അം​ഗ സംഘത്തെ വിന്യസിച്ചത്. എന്നാൽ, വരൾച്ചയെക്കുറിച്ചുള്ള അവരുടെ പഠനം പ്രഹസനമാണെന്ന് വിശേഷിപ്പിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബിജെപിയുടെ ശ്രമങ്ങളെ രൂക്ഷമായി വിമർശിച്ചു. നവംബർ 10-നകം സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും നവംബർ മൂന്നിന് ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുമെന്നും ബിജെപി പ്രസ്താവനയിൽ സൂചിപ്പിച്ചിരുന്നു.

“പ്രിയപ്പെട്ട ബിജെപി നേതാക്കളേ, കർണാടകയിലെ വരൾച്ച വിലയിരുത്താൻ നിങ്ങളുടെ സ്വന്തം പാർട്ടിയുടെ സർക്കാർ ഡൽഹിയിൽ നിന്ന് വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്. ഇപ്പോൾ നിങ്ങളും സമാനമായ ഒരു പര്യടനം നടത്തുകയാണ്. നിങ്ങളുടെ സർക്കാരിന്റെ വരൾച്ചാ പഠന സംഘത്തിൽ നിങ്ങൾക്ക് വിശ്വാസമില്ലേ?”- സംഭവത്തെ വിമർശിച്ചുക്കൊണ്ട് സിദ്ധരാമയ്യ പറഞ്ഞു. വരൾച്ച മൂലമുള്ള സംസ്ഥാന സർക്കാരിന്റെ പഠനത്തിൽ ഏകദേശം 33,770 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ടെന്നും അവർ കേന്ദ്രത്തോട് 17,901 കോടി രൂപ ദുരിതാശ്വാസമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

സംസ്ഥാനത്തിന് വരൾച്ച ദുരിതാശ്വാസ ഫണ്ട് കേന്ദ്രം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച സിദ്ധരാമയ്യ, ബിജെപി നേതാക്കൾ സംസ്ഥാനത്ത് പര്യടനം നടത്തുന്നതിന് പകരം ഡൽഹിയിലേക്കാണ് തങ്ങളുടെ ശ്രമങ്ങൾ നയിക്കേണ്ടതെന്നും അദ്ദേഹം ശുപാർശ ചെയ്തു. “ബിജെപി നേതാക്കൾ നിങ്ങളുടെ 25 ലോക്‌സഭാ അംഗങ്ങളെ ഡൽഹിയിലേക്ക് കൊണ്ടുപോകണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണ്ട് ദുരിതാശ്വാസ ഫണ്ട് അഭ്യർത്ഥിക്കണം” -സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

മുൻ മന്ത്രി സി ടി രവി, കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, മുൻ മന്ത്രി കെ എസ് ഈശ്വരപ്പ, എംഎൽഎ ബി വൈ വിജയേന്ദ്ര എന്നിവരുൾപ്പെടെയുള്ള സംസ്ഥാനത്തെ ബിജെപി നേതാക്കൾ വരൾച്ചാ പഠനത്തിൽ പങ്കെടുക്കും.


Read Previous

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Read Next

ഹമാസിനെ പിന്തുണച്ച് ഹൂത്തികളും യുദ്ധമുഖത്ത്; ഇസ്രായേലിന് നേരെ ഡ്രോണാക്രമണം നടത്തിയതായി ഹൂത്തികള്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular