സാമ്പത്തിക പ്രതിസന്ധി: പെന്‍ഷന്‍ പ്രായം കൂട്ടുകയോ, വിരമിക്കല്‍ ആനുകൂല്യ വിതരണം നീട്ടുകയോ ചെയ്യാനൊരുങ്ങി സര്‍ക്കാര്‍


തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഏകീകരിച്ച് ഒരു വര്‍ഷം നീട്ടുകയോ, വിരമിക്കല്‍ ആനുകൂല്യ വിതരണം നീട്ടുകയോ ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ജീവനക്കാരുടെ കൂട്ട വിരമിക്കല്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയാകും എന്നതിനാലാണ് പുതിയ വഴികള്‍ തേടുന്നത്.

സംസ്ഥാനത്തൊട്ടാകെ 16,638 പേരാണ് ഈ മാസം പെന്‍ഷനാകുന്നത്. ഇവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ 9,151.31 കോടി രൂപ കണ്ടെത്തണം എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി. പ്രായം ഏകീകരണത്തോട് കടുത്ത എതിര്‍പ്പുയര്‍ന്നേക്കു മെന്നതിനാല്‍ രണ്ടാമത്തെ ഓപ്ഷനാണ് കൂടുതല്‍ സാധ്യത. വിദേശ യാത്ര കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമാവും തീരുമാനമുണ്ടാകും.

അതേസമയം, വിരമിക്കല്‍ ആനുകൂല്യം കൂടുതല്‍ പലിശ നല്‍കി ട്രഷറി നിക്ഷേപ മായി കണക്കാക്കി സാവകാശം തേടുന്നതും ആലോചിക്കുന്നു. ഇതുസംബന്ധിച്ച് ജീവനക്കാര്‍ക്ക് ഓപ്ഷന്‍ നല്‍കും. ആനുകൂല്യ വിതരണം ഏറെ നീണ്ടാല്‍ പെന്‍ഷന്‍ കാര്‍ കോടതിയില്‍ പോകാനുള്ള സാധ്യത കണ്ടാണ് ട്രഷറി നിക്ഷേപമാക്കുന്നത്. 14 ലക്ഷം മുതല്‍ ഒന്നേകാല്‍ കോടി രൂപ വരെയാണ് ഒരാള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യ മായി നല്‍കേണ്ടി വരിക.

സംസ്ഥാനത്തിന്റെ പൊതുവായ്പാ ലഭ്യതയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണ മേര്‍പ്പെടുത്തിയതാണ് പ്രതിസന്ധി കൂടുതല്‍ മുറുക്കിയത്. ഈ വര്‍ഷം എടുക്കാവുന്ന വായ്പയുടെ അറിയിപ്പുപോലും നാളിതുവരെ കിട്ടിയിട്ടില്ല.

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 57 ആക്കണമെന്ന് കെ. മോഹന്‍ദാസ് ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശയുണ്ട്. നിലവില്‍ ഇത് 56 ആണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 60 വയസുവരെ തുടരാം. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍പ്രായം 58 ആണ്.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ 2022 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും എതിര്‍പ്പില്‍ പിന്‍വാങ്ങുകയായിരുന്നു. കെഎസ്ഇബി, കെഎസ്ആര്‍ടിസി, ജല അതോറിട്ടി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം പരിഷ്‌കരി ക്കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. കേന്ദ്ര സര്‍വ്വീസില്‍ 60 ഉം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ 58 ഉം വയസാണ് പെന്‍ഷന്‍ പ്രായം.


Read Previous

പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: 78.69 വിജയ ശതമാനം; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.26 ശതമാനം കുറവ്, എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ 39242 പേര്‍.

Read Next

റിയാദ് ടാക്കിസ് യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular