ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീറ്റെയ്ൽ ശൃംഖലയായ സിറ്റി ഫ്ളവര്‍ ഇരുത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ച വന്‍ വിലകിഴിവുകള്‍ 2025 ജനുവരി മൂന്നിന് അവസാനിക്കും, ഇരുപതാം വാര്‍ഷിക ആഘോഷം സൗദിയിലെ വിവിധ സിറ്റി ഫ്ലവര്‍ ഔട്ട്‌ലെറ്റുകളായ ജുബൈല്‍ ഹൈപ്പര്‍, സക്കാകാ, ഹൈല്‍ ഹൈപ്പര്‍, നജ്റാന്‍, യാമ്പു, ദമാം, ഹഫൂഫ്, കോബാര്‍, ഖുറിയാത്ത്, ദവാദമി, ബുറൈദ, അല്‍ ഖര്‍ജ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നു, റിയാദ് ബത്ത ഹൈപ്പറില്‍ നടന്ന ആഘോഷ ചടങ്ങ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ ഡോ.തമ്പി, ഡോ. ശ്രീവിദ്യ, ശിഹാബ് കൊട്ടുക്കാട്, ജയന്‍ കൊടുങ്ങല്ലൂര്‍, അഡ്മിനിസ്ട്രേഷൻ അന്‍വര്‍ സാദത്, മാനേജർ അഹമ്മദ് കമ്പായതിൽ. ഡെപ്പ്യൂട്ടി മാർക്കറ്റിംഗ് മാനേജർ നൗഷാദ്, സ്റ്റോർ മാനേജർസ് അനസ്, റഹ്മത്തുള്ള, വിവിധ സാമുഹ്യ കലാ സാംസ്കാരിക രാഷ്ട്രിയ രംഗത്തെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു
ഇരുപതാം വാര്‍ഷികം പ്രമാണിച്ച് പുതുവര്‍ഷ സമ്മാനമായി എല്ലാ ശ്രേണികളിലും ഇരുപതു മുതല്‍ അറുപത് ശതമാനം വരെ ആനുകൂല്യമാണ് ഹൈപ്പര്‍ മാര്‍ക്കറ്റിലും, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലും ഒരുക്കിയിട്ടുള്ളത്. ഫുഡ് സ്റ്റഫ് വിഭാഗങ്ങളില്‍ പ്രത്യേക കില്ലര്‍ പ്രൈസ് ഈ കാലയളവില്‍ ലഭിക്കും, ക്രിസ്തുമസ് പുതുവത്സര ദിനത്തില്‍ ഏറ്റവും കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് പുതിയ ഷോപ്പിംഗ് നടത്താനുള്ള അവസരമാണ് ഒരുക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വാര്‍ഷിക ആഘോഷ ഓഫര്‍ ജനുവരി മൂന്ന് വരെയുള്ള ദിവസങ്ങളില്‍ ദിനേനെ 250 പേര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കും മൂന്ന് ദിവസങ്ങളിലായി ടി വി, വാഷിംഗ് മെഷിന്‍, ട്രോളി ബാഗ്, ഗ്യാസ് സ്ടവ്, കെറ്റില്‍, ക്ലോക്ക് തുടങ്ങി ആകെ 750 ഗിഫ്റ്റുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് മാനേജ്മെന്റ് വക്താക്കള്‍ പറഞ്ഞു.
വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ-സൗന്ദര്യ വർധക വസ്തുക്കൾ, ഫാഷൻ ആഭരണങ്ങൾ, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങൾ, ലഗേജ്, ബാഗ്, കളർ കോസ്മെറ്റിക്, വീട്ടു സാധനങ്ങൾ, പെർഫ്യൂംസ്, ലോകോത്തര വാച്ചുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മെൻസ്‌വെയർ, കിഡ്‌സ് വെയർ, ലേഡീസ് വെയർ, ഹൗസ്‌ഹോൾഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികൾ, പ്ലാസ്റ്റിക്‌സ്, ഹോം ലിനെൻ, എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയർ വർഗങ്ങൾ, ഡ്രൈഫ്രൂട്‌സ്, ഇന്ത്യന്‍ വെജിറ്റബിള്‍ തുടങ്ങി എല്ലാം വിഭാഗത്തിലും പ്രത്യേക വിലകിഴിവ് ലഭിക്കും
സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട എല്ലാ ഉത്പന്ന ങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഉറപ്പുവരുത്തുന്ന സിറ്റി ഫ്ലവർ സൗദിയുടെ എല്ലാ പ്രവിശ്യകളിലും തങ്ങളുടെ സേവനം എത്തിക്കുക എന്ന ദൗത്യമാണ് കഴിഞ്ഞ ഇരുപതുവര്‍ഷമായി നടപ്പാക്കി വരുന്നത്.
2004ല്‍ തുടക്കം കുറിച്ച സിറ്റി ഫ്ലവര്‍ നിരവധി ഹൈപ്പര്‍, സുപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുകയും ഇന്ന് സൗദിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ റീറ്റെയ്ൽ ശൃംഖലയായ സിറ്റി ഫ്ലവര്‍ മാറി കഴിഞ്ഞു. 2024ല്‍ അല്‍ ഖുറിയാത്ത്, ഖഫ്ജി തുടങ്ങിയ പ്രവിശ്യകളില്‍ പുതിയ ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തനം തുടങ്ങി. അബഹയിലും നജ്റാനില്‍ നിലവിലുള്ള ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ കൂടാതെ വലിയൊരു ഹൈപ്പര്‍ മാര്‍ക്കറ്റും 2025ല്‍ പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്തെ ബിസിനെസ്സ് യാത്രക്കൊപ്പം സൗദിയിലെ സാമുഹ്യ, കലാ സാംസ്കാരിക രംഗങ്ങളില്‍ പ്രവാസി സമുഹത്തിന് സിറ്റി ഫ്ലവര്‍ നല്‍കിയ സേവനം വളരെ വലുതാണ്.
കഴിഞ്ഞ നാല് പതിറ്റാണ്ടായി ബിസിനെസ്സ് രംഗത്ത് കാലുറപ്പിച്ച ഫ്ലീരിയ ഗ്രൂപ്പിന് കീഴിലുള്ള സിറ്റി ഫ്ലവര്‍ സ്ഥാപനങ്ങളില്‍ നൂറുകണക്കിന് സ്വദേശികൾ ഉൾപ്പെടെ ആയിരത്തിൽപരം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.